25 വയസിന് താഴെ പ്രായമുള്ളവര്‍ മദ്യപിക്കരുതെന്ന നിയമം ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത് ബോളിവുഡിനെയാണ്. ബോളിവുഡിലെ ഒരാള്‍ പോലും ഈ നിയമത്തെ അനുകൂലിച്ച് സംസാരിച്ചിട്ടില്ല.
വാര്‍ത്ത ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത് ബോളിവുഡ് താരം ഇമ്രാന് ഖാനെയാണ്. പുള്ളിക്കാരന് ഇതിനെതിരെ കോടതിയില്‍ പൊതുതാല്പര്യ ഹരജി നല്‍കുമെന്നാണ് പറയുന്നത്.
എന്നാല്‍ ഇമ്രാന്റെ ഈ ചോരത്തിളപ്പ്് വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. യുവാക്കളെ കേന്ദ്രീകരിച്ചെടുത്ത ദല്‍ഹി ബെല്ലി എന്ന ഇമ്രാന് ചിത്രത്തെ വിജയിപ്പിക്കുക എന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ടെന്നാണ് പറയുന്നത്.
ബോളിവുഡിലെ പുരുഷകേസരിയെ മാത്രമല്ല ഈ നിയമം ചൊടിപ്പിച്ചിട്ടുള്ളത്. ഐ ഹെറ്റ് ലവ് സ്റ്റോറീസ് എന്ന ചിത്രത്തില്‍ ഇമ്രാന്റെ നായികയായെത്തിയ സോനം കപൂറും ഈ നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
18വയസ് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വോട്ടുചെയ്യാം, വിവാഹം കഴിക്കാം, കുട്ടികളുണ്ടാവാം, കാര്‍ ഡ്രൈവ് ചെയ്യാം, മദ്യപിക്കുന്നതിന് മാത്രം എന്തിനാണ് ഈ വിലക്ക് എന്നാണ് സോനം ചോദിക്കുന്നത്.
25നും താഴെപ്രായമുള്ളവര്‍ വിവാഹം കഴിക്കുന്നതിലും, വോട്ടുചെയ്യുന്നതിനുമൊന്നും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്ത് കൊണ്ടാണ് മദ്യപാനം മാത്രം വിലക്കിയിരിക്കുന്നതെന്നാണ് അമീര്‍ ഖാന്റെ സംശയം. തന്റെ കുട്ടിക്കാലത്ത് തന്നോടാരും അത് ചെയ്യണം ഇത് ചെയ്യണം എന്ന് പറഞ്ഞ് തരാറുണ്ടായിരുന്നില്ലെന്നാണ് ബിഗ് ബി ട്വിറ്ററിലൂടെ അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല