സ്വന്തം ലേഖകന്‍: കാന!ഡ പൊതുതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കു ഇരുട്ടടി, മൂന്നാം കക്ഷിയായ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേക്ക്. ഒന്‍പതു വര്‍ഷമായി അധികാരത്തില്‍ തുടരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറെ അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ അട്ടിമറിച്ചാണു ലിബറല്‍ പാര്‍ട്ടി യുവനേതാവ് ജസ്റ്റിന് ട്രൂഡോ ജയിച്ചു കയറിയത്.
338 അംഗ പാര്‍ലമെന്റില്‍ 184 സീറ്റുകളില്‍ ലിബറല്‍ പാര്‍ട്ടി വിജയം ഉറപ്പിച്ചപ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ നൂറോളം സീറ്റുകള്‍ നേടി. മൂന്നാം സ്ഥാനത്തായിരുന്ന ലിബറല്‍ പാര്‍ട്ടി പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ് തകര്‍പ്പന്‍ മുന്നേറ്റം നടത്തിയത്.
മുന്‍പ്രധാനമന്ത്രി പിയര്‍ ട്രൂഡോയുടെ മകനാണു ജസ്റ്റിന് ട്രൂഡോ. സാമ്പത്തിക മാന്ദ്യത്തില്‍നിന്നു പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറുടെ സാമ്പത്തിക നയങ്ങള്‍ പതിയെ കാനഡയെ കൈപിടിച്ചു കയറ്റുന്ന അവസരത്തില്‍ ജനവിധി എതിരായത് ഭരണകക്ഷിക്ക് വൈദ്യുതാഘാതമായി.
ധനികര്‍ക്കു നികുതി കൂട്ടുമെന്നും ഇടത്തരക്കാര്‍ക്കു കുറയ്ക്കുമെന്നുമാണു ട്രൂഡോയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം. അടിസ്ഥാനസൗകര്യ വികസന നിക്ഷേപം വര്‍ധിപ്പിക്കും, ഒബാമ ഭരണകൂടവുമായി ബന്ധം മെച്ചപ്പെടുത്തും, ഐഎസിനെതിരായ സഖ്യസേനയില്‍നിന്നു കാനഡയെ പിന്‍വലിക്കും തുടങ്ങിയവയായിരുന്നു ട്രൂഡോയുടെ മറ്റു പ്രധാന വാഗ്ദാനങ്ങള്‍.
ട്രൂഡോയുടെ പിതാബ് പിയര്‍ ട്രൂഡോ 15 വര്‍ഷം കാന!ഡയുടെ പ്രധാനമന്ത്രിയായിരുന്നു. പിയറിന്റെ മൂന്ന് ആണ്മക്കളില് മൂത്തയാളാണു ജസ്റ്റിന് ട്രൂഡോ. മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകുന്നതിന് മുമ്പ് സ്കൂള്‍ അധ്യാപകനായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല