സ്വന്തം ലേഖകന്‍: സ്പിരിച്വല്‍ ദീപം മാസികയുടെ എക്‌സിക്കുട്ടീവ് എഡിറ്ററും ഭാര്യയും തൂങ്ങിയ മരിച്ച നിലയില്‍. തിങ്കളാഴ്ച രാത്രിയാണ് ദീപം എക്‌സികുട്ടിവ് എഡിറ്ററായ ശ്രീനിവാസ രാഘവയും ഭാര്യ ജാനകിയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആയിരിക്കുമെന്ന നിഗമനത്തിലാണ് പോലീസ്.
ദമ്പതികളെ ചൊവ്വാഴ്ച വീട്ടില്‍ കണാത്തതിനെ തുടര്‍ന്ന് കല്‍ക്കി മാസികയിലേക്ക് വിളിച്ച് അയല്‍വാസികള്‍ വിവരമറിയിക്കുകയായിരുന്നു. ഓഫില്‍ നിന്നും കുറച്ചു ആളുകള്‍ ഇരുവരുടെയും വീട്ടില്‍ എത്തി നടത്തിയ പരിശോധനയിലാണ് രണ്ടുപേരും അടുത്തടുത്ത മുറികളില്‍ തൂങ്ങി മരിച്ചത് കണ്ടത്.
ഇരുവരും ഗാര്‍ഹിക വായ്പ എടുത്തിരുന്നു. എന്നാല്‍ ഇത് തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ ഉണ്ടായ നടപടിയായിരിക്കും ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലിസ് പറഞ്ഞു. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന മകനെ പുതുക്കോട്ടയിലെ ബന്ധുവീട്ടില്‍ അയച്ച ശേഷമായിരുന്നു ആത്മഹത്യ.
സ്പിരിച്യുല്‍ മാസികയായി ദീപം പബ്ലിഷ് ചെയ്യുന്നത് കല്‍ക്കി ഗ്രൂപ്പാണ്. റോയല നഗര്‍ പോലിസ് കേസ് രജിസറ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല