സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബോബി ജിന്‍ഡാലിന് സാധ്യത മങ്ങുന്നു, ജനപ്രീതിയില്‍ ഇടിവ്. 2016 യു.എസ്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാനുള്ള ഇന്ത്യന്‍ വംശജന് ബോബി ജിന്‍ഡാലിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത് പുതിയ അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളാണ്.
അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ ഗവര്‍ണറാണ് 44 കാരനായ ബോബി ജിന്‍ഡാല്‍. പ്രസിഡന്റ് സ്ഥാനാര്‍ഥി പട്ടികയിലുള്‍പ്പെടുന്ന ആദ്യ ഇന്ത്യന്വംശജനുമാണ്. പഞ്ചാബ് സ്വദേശികളായ രാജ് ജിന്ഡാല്അമര് ജിന്‍ഡാല്‍ ദമ്പതിമാരുടെ മകനായ ബോബി ജിന്‍ഡാല്‍ 2008 ലാണ് ഗവര്‍ണറായത്.
സി.എന്‍.എന്‍.ഒ.ആര്.സി., എന്‍.ബി.സി.വാള് സ്ട്രീറ്റ് ജേര്‍ണല്‍ എന്നിവയാണ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. എന്നാല്‍, തുടക്കത്തിലേ വിട്ടുകൊടുക്കാനില്ലെന്നാണ് ജിന്‍ഡാല്‍ പ്രതികരിച്ചത്.
റിപ്പബ്ലൂക്കന്‍ സ്ഥാനാര്‍ഥികളാവാന്‍ ഡൊണാള്‍ഡ് ട്രമ്പ്, ബെന്‍ കാര്സണ് എന്നിവരാണ് ഇപ്പോള്‍ മുന്‍പന്തിയിലുള്ളത്. അതിനിടെ, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് യു.എസ്. വൈസ് പ്രസിഡന്റ് ജോ ബൈഡന് സൂചന നല്കി. ഇതോടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ പൊരിഞ്ഞ പോരാട്ടംതന്നെ നടക്കും. ഹില്ലരി ക്ലൂന്റനെതിരെ മത്സരിച്ച് സ്ഥാനാര്‍ഥിത്വം നേടിയെടുക്കാനാണ് ബൈഡന്റെ പുറപ്പാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല