സ്വന്തം ലേഖകന്‍: നൂറ്റാണ്ടിന്റെ വിവാഹ മോചനക്കേസിന് പര്യവസാനം, നഷ്ടപരിഹാരമായി റെക്കോര്‍ഡ് തുക. ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമോചന തുക നല്‍കണമെന്ന് കോടതി വിധിച്ച കേസിന് പരിഹാരമായി.
റഷ്യന്‍ കോടീശ്വരന് ദിമിത്രി റെയ്ബോലോവ്ലേവും ഭാര്യ എലേനയും 23 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം പിരിയാന്‍ തീരുമാനിച്ചപ്പോള്‍ 2014 മേയില്‍ സ്വിസ് കോടതി കല്പിച്ചത് നൂറ്റാണ്ടിലെ ഏറ്റവും വലിയ തുക നഷ്ടപരിഹാരമായിരുന്നു. നഷ്ടപരിഹാരമായി നിശ്ചയിച്ചതാകട്ടെ 420 കോടി ഡോളറും.
അതായത് ദിമിത്രിയുടെ സ്വത്തിന്റെ നേര്‍പകുതി. ദിമിത്രിയും എലേനയും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് വിവാഹമോചനം രമ്യമായി പരിഹരിച്ചതായി അറിയിച്ചത്. എത്ര തുകക്കാണ് ഒത്തുതീര്‍പ്പായതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
2005 ല്‍ ദിമിത്രിക്കുണ്ടായിരുന്ന സമ്പത്ത് പരിഗണിച്ചായരുന്നു നഷ്ടപരിഹാരം കണക്കാക്കിയിരുന്നത്. എന്നാല്‍, മൂന്ന് വര്‍ഷത്തിനു ശേഷം ദിമിത്രി തന്റെ ഓഹരികള്‍ കൂടിയ തുകക്ക് വിറ്റപ്പോള്‍ കിട്ടിയ ലാഭം കണക്കാക്കാതെയാണ് സ്വത്ത് വിവരം പ്രഖ്യാപിച്ചതെന്ന ആരോപണവും വിവാദമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല