സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൂട്ട ശവക്കല്ലറ കണ്ടെത്തി, കൂട്ടമായി മറവു ചെയ്തിരിക്കുന്നത് 365 ഭീകരരുടെ ജഡങ്ങള്‍. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ മൃതശരീരങ്ങള്‍ കൂട്ടമായി സംസ്കരിച്ച 19 ശവക്കല്ലറകളാണ് ഇറാഖിലെ ഉപേക്ഷിക്കപ്പെട്ട ഒരു ശ്മശാനത്തില്‍ കണ്ടെത്തിയത്.
ശവക്കല്ലറകളില്‍നിന്ന് 365 ഐ.എസ് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അല്അസ്രി ജില്ലയില്‍ ബയ്ജി നഗരത്തിലാണ് ശവക്കല്ലറകള്‍ കണ്ടെത്തിയത്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ഈ നഗരം.
എന്നാല്‍ കണ്ടെത്തിയ ശവശരീരങ്ങള്‍ക്ക് എത്രത്തോളം കാലപ്പഴക്കമുണ്ടെന്നോ, ഇവ ഐ.എസ് ഭീകരരുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞത് എങ്ങിനെയെന്നോ പുറത്തുവിടാന്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറായിട്ടില്ല.
ശക്തമായ പ്രതിരോധത്തിന് ശേഷമാണ് ബയ്ജി നഗരം തിരിച്ചുപിടിച്ചതെന്ന് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല