1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2015

സ്വന്തം ലേഖകന്‍: വിജയ ദശമി, സംസ്ഥാനത്ത് ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നു. എഴുത്തിനിരുത്ത് ചടങ്ങ് നടത്തുന്ന ക്ഷേത്രങ്ങളിലും തുഞ്ചത്തുപറമ്പിലും പുലര്‍ച്ചെ മുതല്‍ നിരവധി പേരാണ് എഴുത്തിനിരുത്ത് ചടങ്ങില്‍ പങ്കെടുക്കാന്‍ കുട്ടികളുമായി എത്തിയത്. വിദ്യാരംഭ ചടങ്ങകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുതല്‍ ഇവിടങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയത്തെ പനച്ചിക്കാട് സരസ്വതീക്ഷേത്രത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ രണ്ടു മണിക്ക് പൂജയെടുപ്പ് ചടങ്ങുകള്‍ക്ക് ശേഷം എഴുത്തിനിരുത്ത് ചടങ്ങിന് വേണ്ടി നാലു മണിയോടെ പ്രത്യേക പൂജ നടത്തിയ ശേഷമായിരുന്നു ചടങ്ങുകള്‍ തുടങ്ങിയത്. 50 ലധികം ആചാര്യന്മാരാണ് എഴുതിക്കാന്‍ ഇവിടെയെത്തിയത്.

തലേദിവസം മുതല്‍ 100 കണക്കിന് കുരുന്നുകളുമായി മാതാപിതാക്കളും എത്തി. എല്ലാ വര്‍ഷവും വിദ്യാരംഭ ചടങ്ങുകള്‍ക്ക് അവസരം നല്‍കുന്ന ഇവിടെ മുന്‍ കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം നൂറു കണക്കിന് പേരാണ് ഉപയോഗിച്ചത്. കോട്ടയത്തും ചങ്ങനാശ്ശേരിയില്‍ നിന്നും ഗതാഗത സൗകര്യം ഒരുക്കിയിരുന്നു. വിദ്യാരംഭത്തിനു പുറമേ ദര്‍ശനത്തിനും കലാപ്രവര്‍ത്തനത്തിന് ഐശ്വര്യത്തോടെ തുടക്കം കുറിക്കാനും അനേകര്‍ ക്ഷേത്രത്തില്‍ എത്തിയിട്ടുണ്ട്.

ഐരാണിമുട്ടത്തും വിദ്യാരംഭ ചടങ്ങുകള്‍ രാവിലെ ഏഴു മണി മുതല്‍ തുടങ്ങി. സാഹിത്യ സാംസ്‌ക്കാരിക മണ്ഡലത്തിലെ നേതാക്കള്‍ ചടങ്ങിന് നേതൃത്വം നല്‍കി. തുഞ്ചന്‍ പറമ്പില്‍ നിന്നു കൊണ്ടു വന്ന മണലിലാണ് ഇവിടെ എഴുതിക്കുന്നത്. കലാപരമായ തുടക്കം കുറിക്കാനും അനേകര്‍ എത്തിയിരുന്നു. എല്ലാ വര്‍ഷവും ആയിരങ്ങള്‍ വിദ്യാരംഭം കുറിക്കുന്ന തുഞ്ചന്‍ പറമ്പില്‍ പുലര്‍ച്ചെ മുതല്‍ തിരക്കായിരുന്നു. സാംസ്‌ക്കാരിക നായകന്മാരും പാരമ്പര്യ ആശാന്മാരുമാണ് എഴുതിക്കല്‍ ചടങ്ങ് ഇവിടെ നടത്തുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.