സാബു ചുണ്ടക്കാട്ടില്‍: വിരാല്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ജപാമാലാസചരണം ഭക്തി നിര്‍ഭരമായി നടന്നു. ബര്‍ക്കിന്‍ ഹെഡ് സെന്റ്. ജോസഫ് ദേവാലയത്തിലും അപ്പ്റ്റണിലുമായി നടന്ന തിരുക്കര്‍മ്മങ്ങളില്‍ ഒട്ടേറെ വിശ്വാസികള്‍ പങ്കെടുത്തു. 11 മുതല്‍ 20 വരെ തീയതികളിലാണ് ജപമാല ആചരണം നടന്നത്.
അപ്പ്റ്റണ്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്ന ജപമാല സമാപനത്തോടൊപ്പം സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും നടന്നു. ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികനായി.
സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഏവര്‍ക്കും മികച്ച കലാവിരുന്നായി. കലാപരിപാടികളെ തുടര്‍ന്ന് സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല