കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍, ക്ലോണി, ഫിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്റെറില്‍ 24,25,26 (ശനി, ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ നടത്തപെടുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെയും 27 (ചൊവ്വ) ന് നടത്തപെടുന്ന ഏകദിന യുവജന കണ്‍വെന്‍ഷന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കുടുംബ നവീകരണ ധ്യാനത്തിന് എത്തിച്ചേര്‍ന്ന റവ.ഡോ: ജോസഫ് പാംപ്ലാനി അച്ചനെ സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‌സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ , ബിനു ആന്റണി (Rtereat Program Coordinator)എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.ക്രിസ്റ്റീന്‍ ധ്യാനത്തിന് യു.കെ സെഹിയോന്‍ ക്രിസ്റ്റീന്‍ ധ്യാന ടീം നേതൃത്വം നല്കും. എല്ലാ ദിവസവും രാവിലെ 9.30മുതല്‍ 5.30 വരെയാണ് ധ്യാനശുശ്രുഷകള്‍. കുട്ടികളുടെ റെജിസ്‌ട്രേഷനും, കണ്‍സെന്റ് ഫോമും അതിന് മുന്‍പ് മാതാപിതാക്കള്‍ പൂര്‍ത്തികരിക്കേണ്ടതാണ്.
NB: ഇനിയും online regitsration നടത്താന്‍ സാധിക്കാത്തവര്‍ക്ക് ധ്യാന സെന്റെറില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക രജിസ്ട്രഷന്‍ കൌണ്ടറില്‍ പേര് രജിസ്ടര്‍ ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‌സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ , ബിനു ആന്റണി (Rtereat Program Coordinator)എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല