സ്വന്തം ലേഖകന്‍: ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്ര ആത്മഹത്യ ചെയ്തതല്ലെന്ന് പഠന റിപ്പോര്‍ട്ട്, കൊലപാതകമെന്ന് പുതിയ വാദം. ഈജിപ്തിലെ ടോളമി വംശത്തിലെ ഏറ്റവും അവസാനത്തെ ഫറവോ കൂടിയായിരുന്നു ക്ലിയോപാട്ര
ക്ലിയോപാട്രയുടെ മരണ ശേഷം മകന് ഫറവോ ആയി സ്ഥാനമേറ്റെങ്കിലും ഉടന്‍ കൊല്ലപ്പെടുകയായിരുന്നു. മരിച്ചിട്ട് സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ആ മരണത്തിലെ ദുരൂഹതകള്‍ ഇപ്പോഴും മാറിയിട്ടില്ല.
വിഷപ്പാമ്പിനെ കൊണ്ട് കൊത്തിച്ച് ക്ലിയോപാട്ര ആത്മഹത്യ ചെയ്തു എന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ അവര്‍ ആത്മഹത്യ ചെയ്തതല്ല, അതൊരു കൊലപാതകമായിരുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന പഠനങ്ങള്‍ അവകാശപ്പെടുന്നത്.
യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ ഈജിപ്ഷ്യന്‍ രീതിയനുസരിച്ച് ക്ലിയോപാട്ര രണ്ട് തോഴിമാര്‍ക്കൊപ്പം ആത്മഹത്യ ചെയ്തു എന്നാണ് ചരിത്രം പറയുന്നത്. പാമ്പിനെ കൊണ്ട് കടിപ്പിച്ചിട്ടായിരുന്നത്രെ ഇത്. അന്നത്തെ കാലത്ത് മൂന്ന് പേരെ കൊല്ലാന്‍ മാത്രം വിഷമുള്ള പാമ്പ് ഈജിപ്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ഈജിപ്തോളജിസ്റ്റുകളും പാമ്പ് വിദഗ്ധരും ഒക്കെ ചേര്‍ന്ന വിദഗ്ദ സംഘമാണ് കണ്ടെത്തലിനു പിന്നില്‍.
കൊട്ടാരത്തിനുള്ളില്‍ പാമ്പിനെ കൊണ്ടുവന്നത് എങ്ങനെയെന്ന കാര്യത്തിലും സംശയമുണ്ട്. ചെറിയ കൂടയില്‍ പാമ്പിനെ ഒളിച്ചുകടത്തി എന്നാണ് കഥ. എന്നാല്‍ അത്ര ചെറിയ പാമ്പിനെ കൊണ്ട് കടിപ്പിച്ചാല്‍ ക്ലിയോപാട്രയോ തോഴിമാരോ മരിയ്ക്കില്ലെന്ന് റിപ്പോര്‍ട്ട് വാദിക്കുന്നു.
സീസറിന്റെ കൊലപാതകത്തിന് ശേഷം മാര്‍ക്ക് ആന്റണിയ്ക്കൊപ്പമായിരുന്നു ക്ലിയോപാട്ര. എന്നാല്‍ സീസറിന്റെ മകനുമായുള്ള യുദ്ധത്തില്‍ ആന്റണി കൊല്ലപ്പെട്ടു. തുടര്‍ന്നാണ് ക്ലിയോപാട്ര ആത്മഹത്യ ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല