സ്വന്തം ലേഖകന്‍: മെക്സിക്കോയില്‍ ഡാമിലെ വെള്ളം വറ്റിയപ്പോള്‍ പ്രത്യക്ഷപ്പെട്ടത് പുരാതനമായ പള്ളി, സന്ദര്‍ശന പ്രവാഹം. വെള്ളത്തിനടിയില്‍ നിന്ന് പതിനാറാം നൂറ്റാണ്ടിലെ പള്ളിയാണ് പൊങ്ങി വന്നത്. അര നൂറ്റാണ്ട് മുമ്പ് ഡാം നിര്‍മ്മിച്ചപ്പോള്‍ വെള്ളത്തിനടിയിലായ പള്ളി ഡാമിലെ വെള്ളം വറ്റിയപ്പോള്‍ ദൃശ്യമാവുകയായിരുന്നു.
ദക്ഷിണ മെക്സികോയിലെ ഗിര്ജാല്വ നദിയില്‍ 1966 ലാണ് ഈ അണക്കെട്ട് നിര്‍മ്മിച്ചത്. അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ പള്ളി വെള്ളത്തില്‍ മുങ്ങി. പതിനാറാം നൂറ്റാണ്ടില്‍ ഡൊമിനിക്കന്‍ സന്യാസി സമൂഹം നിര്‍മ്മിച്ച പള്ളിയാണിത്. ഈ പ്രദേശത്തെ നിരവധി വീടുകളും വെള്ളത്തില്‍ മുങ്ങിപ്പോയി.
49 അടി ഉയരമുള്ള പള്ളിയുടെ പതിനഞ്ച് മീറ്ററോളം ഇപ്പോള്‍ വെള്ളത്തിന് മുകളില്‍ ദൃശ്യമാണ്. 2002 ലും മെക്സിക്കോയില്‍ വരള്‍ച്ചയുണ്ടായപ്പോള്‍ ഈ പള്ളി വെള്ളത്തിന് മുകളില്‍ ദൃശ്യമായിരുന്നു. അന്ന് പള്ളിയുടെ പൂര്‍ണ്ണമായും വെള്ളത്തിന് മുകളില്‍ ദൃശ്യമായി. വെള്ളത്തിന് മുകളില്‍ ദൃശ്യമായ പള്ളി കാണാന്‍ ബോട്ടില്‍ നിരവധി സന്ദര്‍ശകര്‍ എത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല