സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ പ്രമുഖ കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ടാക്ക് ടാക്കിന്റെ രഹസ്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ അങ്ങാടിപ്പാടാക്കി. ടാക് ടാക്ക് വെബ് സൈറ്റ് ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായതായി അധികൃതര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
കസ്റ്റമര്‍മാരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, മേല്‍വിലാസവും ജനനതീയതിയുമടക്കമുള്ള വ്യക്തിപരമായ വിവരങ്ങള്‍, തുടങ്ങിവ ചോര്ത്തിയുട്ടുണ്ടെന്നാണ് സൂചന. എല്ലാ കസ്റ്റമര്‍മാരും തങ്ങളുടെ പാസ് വേഡ് മാറ്റണമെന്നും തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള അസാധാരണമായ ട്രാന്സാക്ഷനുകളുണ്ടോ എന്നറിയാന്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ടാക്ക് ടാക്ക് മുന്നറിയിപ്പു നല്കി.
സൈബര്‍ ആക്രണമണത്തെ തുടര്‍ന്ന് സൈബര്‍ ക്രൈം വിദഗ്ദരും മെട്രോപൊളിറ്റന്‍ പോലീസും വെബ് സൈറ്റ് പരിശോധിക്കുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അതിനുശേഷമെ പുറത്തുവിടുമെന്നുമാണ് വെബ് സൈറ്റിന്റെ നിലപാട്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത സൈബര്‍ ആക്രമണത്തെക്കുറിച്ച് മെട്രോപൊളിറ്റന്‍ പോലീസിന്റെ സൈബര്‍ ക്രൈം യൂണിറ്റ് അന്വേഷിക്കുന്നുണ്ടെന്നാണ് മെട്രോപൊളിറ്റന്‍ പോലീസ് സ്ഥീരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ടാക്ക് ടാക്ക് വെബ്സൈറ്റ് കഴിഞ്ഞ രാത്രി മുതല്‍ ലഭ്യമായിരുന്നില്ല.
ഈ ആക്രമണത്തെ കമ്പനി അതീവഗുരുതരമായാണ് കാണുന്നതെന്നാണ് ടാക്ക് ടാക്ക് മാനേജിംഗ് ഡയറക്ടറായ ത്രിസ്റ്റിയ ഹാരിസണ്‍ കസ്റ്റമര്മാര്ക്കയച്ച കത്തില്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല