സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റ് പട്രീഷ്യ മെക്‌സിക്കന്‍ തീരത്ത്, കനത്ത മഴയും വെള്ളപ്പൊക്കവും. പെട്രീഷ്യ എന്ന പസഫിക് ഹരിക്കെയ്‌നിനെ നേരിടാന്‍ തയ്യാറായിരുന്നെങ്കിലും ആഞ്ഞടിച്ച സംഹാര ശക്തിയില്‍ തീരപ്രദേശങ്ങളെല്ലാം തന്നെ തകര്‍ന്നിട്ടുണ്ട്. മണിക്കൂറില്‍ നാനൂറ് കിലോമീറ്ററിലധികം വേഗത്തിലായിരുന്നു പട്രീഷ്യ തീരത്തെത്തിയത്.
പസഫിക് മേഖലയിലെ ഏറ്റവും ശക്തമായ ചുഴക്കാറ്റ് എന്നാണ് പട്രീഷ്യയെ വിശേഷിപ്പിയ്ക്കുന്നത്. പെട്രീഷ്യ മെക്‌സിക്കന്‍ തീരത്ത് പ്രവേശിച്ചുകഴിഞ്ഞു
ചുഴലിക്കാറ്റുകളെ അവയുടെ ശക്തിയനുസരിച്ച് വിവിധ ഗണങ്ങളായി തിരിച്ചിട്ടുണ്ട്. അവയില്‍ ഏറ്റവും വിനാശകാരികളുടെ ഗണമായ കാറ്റഗറി അഞ്ചിലാണ് പെട്രീഷ്യയുടെ സ്ഥാനം.
മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് മെക്‌സിക്കോയിലേയ്ക്ക് കടക്കുക എന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് മുന്നൂറ് മുതല്‍ നാനൂറ് വരെ കിലോമീറ്ററായി. ചുഴലിക്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ വന്‍ മുന്‍കരുതലുകളാണ് മെക്‌സിക്കോ സ്വീകരിച്ചിരിയ്ക്കുന്നത്. രണ്ടര ലക്ഷത്തിലേറെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചുഴലിക്കാറ്റ് കടന്നുപോകുന്ന പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിശക്തമായാണ് പട്രീഷ്യ മെക്‌സിക്കോയില്‍ എത്തിയതെങ്കിലും അതിന്റെ നശീകരണ സ്വഭാവം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാറ്റഗറി അഞ്ചില്‍ നിന്ന് കാറ്റഗറി നാലിലേയ്ക്ക് താഴ്ന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എങ്കിലും വലിയ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയേക്കും. ചുഴലിക്കാറ്റിനൊപ്പം പെയ്യുന്ന കനത്ത മഴയും വെള്ളപ്പൊക്കവും രക്ഷാപ്രവര്‍ത്തകര്‍ക്ക് തലവേദനയാകുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല