സ്വന്തം ലേഖകന്‍: മുംബൈയില്‍ വെറും 45 ദിവസം കൊണ്ട് 10 നില കെട്ടിടം നിര്‍മിച്ച് റെക്കോര്‍ഡിട്ടു, അതും അധികൃതരുടെ അനുമതി ഇല്ലാതെ. ദക്ഷിണ മുംബൈയിലെ പൈധോണിയിലാണ് ഈ കെട്ടിടം. അതും പോലീസ് സ്റ്റേഷനില്‍ നിന്ന് വെറും 300 മീറ്റര്‍ മാത്രം അകലെ.
ആദ്യം ഇവിടെ ഒരു മൂന്ന് നില കെട്ടിടം ആയിരുന്നു. ചില അറ്റകുറ്റ പണികള്‍ നടത്തുന്നതിനാണ് ഉടമ മഹാരാഷ്ട്ര ഹൗസിങ് ആന്റ് ഡെവലപ്മെന്റ് അതോറിറ്റിയില്‍ നിന്ന് അനുമതി വാങ്ങിയത്. എന്നാല്‍ അനുമതി കിട്ടിയതോടെ പണിതുയര്‍ത്തിയത് പത്ത് നില കെട്ടിടവും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, ഇതിനെതിരെ നടപടിയെടുക്കാന്‍ മഹാരാഷ്ട്ര ഹൗസിങ് ആന്റ് ഡെവലപ്പ്മെന്റ് അതോറിറ്റിയോ മുംബൈ കോര്‍പ്പറേഷനോ പോലീസോ തയ്യാറാകുന്നില്ല. അധോലോക നേതാക്കളില്‍ ആരോ ആണ് കെട്ടിടത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി വാര്‍ത്തയില്‍ പറയുന്നു.
രാത്രി 11 മണിയ്ക്ക് ശേഷമാണത്രെ ഇവിടെ ജോലികള്‍ നടക്കുന്നത്. പകല്‍ സമയത്താണ് വൃത്തിയാക്കലും മറ്റ് പരിപാടികളും ഒക്കെ. എന്തായാലും വേഗത്തില്‍ കെട്ടിടം പണിത് ചൈനക്കാര്‍ ലോകം മുഴുവന്‍ റെക്കോര്ഡിടുന്നതിനിടയില് ഈ കെട്ടിടം ഒരു ഇന്ത്യന്‍ റെക്കോര്‍ഡായി മാറുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല