സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ പരിപാടി മാറ്റിവപ്പിച്ചതിനു പുറമെ, ഹരിയാനയില്‍ പാക് നാടക സംഘത്തിന്റെ നാടകാവതരണം ശിവസേന അലങ്കോലപ്പെടുത്തി. ലാഹോര്‍ മാസ് ഫൗണ്ടേഷന്‍ ആണ് നാടകം അവതരിപ്പിച്ചത്. നാടകം നടന്നുകൊണ്ടിരിക്കെ ശിവസേന പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കയറി മുദ്യാവാക്യം വിളിക്കുകയായിരുന്നു.
നാടകം ആരംഭിച്ച ഉടന്‍ തന്നെ അഞ്ചോളം പേരടങ്ങിയ ശിവസേന സംഘം സ്റ്റേജിലെത്തി പാകിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ചു. പാകിസ്ഥാന്‍ പതാക വലിച്ച് തറയിലിട്ടശേഷം ഭാരത് മാതാ കീ ജെയ്, പാകിസ്ഥാന്‍ മൂര്‍ദ്ധാബാദ് എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചു എന്ന് പബ്ലിക് റിലേഷന്‍സ് ഉദ്യോഗസ്ഥനായ സത്ബീര്‍ റൊഹില്ല പറഞ്ഞു.
രാജ്യത്ത് ഇപ്പോള്‍ ഉള്ള സാഹചര്യം കണക്കിലെടുത്ത് നാടകത്തിന് മതിയായ സുരക്ഷ ഒരുക്കിയില്ല എന്ന ആക്ഷേപവും ഉണ്ട്. തങ്ങള്‍ സമാധാന സന്ദേശവുമായാണ് എത്തിയത്. എന്നാല്‍ നാടകം തടസ്സപ്പെട്ടതില്‍ ഖേദിക്കുന്നതായി മാസ് ഫൗണ്ടേഷന്‍ അറിയിച്ചു.
നേരത്തെ പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടി ശിവസേനയുടെ ഭീക്ഷിയെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു. പാകിസ്താന് മുന്‍ വിദേശകാര്യ മന്ത്രി മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങിനെതിരേയും ശിവസേന രംഗത്ത് വന്നിരുന്നു. സംഘാടരുടെ മേല്‍ കരി ഓയില്‍ ഒഴിച്ചുകൊണ്ടായിരുന്നു അന്ന് സേനയുടെ പ്രതിഷേധം. ഇന്ത്യപാക് ക്രിക്കറ്റ് പുനരാരംഭിക്കുന്ന ചര്‍ച്ചയും സേനയുടെ എതിര്‍പ്പു കാരണം മുടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല