സ്വന്തം ലേഖകന്‍: സിറിയക്കു ശേഷം റഷ്യന്‍ പോര് വിമാനങ്ങള്‍ ഇറാഖ് ലക്ഷ്യമിടുന്നു, അതിര്‍ത്തിയില്‍ വ്യോമാക്രമണം നടത്താന്‍ അനുമതി. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചു നീക്കിയതിനു ശേഷം റഷ്യന്‍ സൈന്യം ഇറാഖിലേക്ക് നീങ്ങുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
നേരത്തെ തങ്ങളേയും ഐസിസില്‍ നിന്ന് രക്ഷപ്പെടുത്തണം എന്ന ആവശ്യവുമായി ഇറാഖിലെ ഒരു വിഭാഗം റഷ്യന്‍ സൈന്യത്തെ സമീപിച്ചിരിന്നു. റഷ്യയുടെ സഹായം തേടുന്നതില്‍ അമേരിക്ക ഇറാഖിനോട് തങ്ങളുടെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇറാഖ് അതിര്‍ത്തിയില്‍ വ്യോമാക്രമണം നടത്താന്‍ റഷ്യക്ക് ഇറാഖ് അധികൃതരുടെ സമ്മതം ലഭിച്ചു കഴിഞ്ഞു എന്നാണ് സൂചന. ഇറാഖിലെ ഐസിസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണത്തിനല്ല ഇപ്പോള്‍ റഷ്യക്ക് അനുമതി നല്‍കിയിട്ടുള്ളത്, മറിച്ച് ഇറാഖ്, സിറിയ അതിര്‍ത്തി പ്രദേശങ്ങളിലാണ്.
നിലവില്‍ അമേരിയ്ക്കയുടേയും സഖ്യകക്ഷികളുടേയും സൈന്യമാണ് ഇറാഖില്‍ ഐസിസിനെതിരെ പോരാടുന്നത്. എന്നാല്‍ ഐസിസ് ഇപ്പോഴും ഇറാഖില്‍ ശക്തമാണ്. ഐസിസിനെ തുരത്താന്‍ ഇറാഖ് റഷ്യയുടെ സഹായം തേടരുതെന്നാണ് അമേരിയ്ക്കയുടെ ഭീഷണി. അങ്ങനെ ചെയ്താല്‍ പിന്നെ ഇറാഖിന് നല്കുന്ന സഹായങ്ങളൊന്നും നല്‍കില്ലെന്നാണ് അമേരിയ്ക്ക മുന്നറിയ്പ്പ് നല്‍കുന്നത്.
ഇറാഖിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്താന്‍ റഷ്യക്ക് അനുമതി നല്കിയ കാര്യം ബാഗ്ദാദിലെ ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് തന്നെയാണ് വെളിപ്പെടുത്തിയത്. ഇറാഖിലേയും സിറിയയിലേയും ഐസിസ് ഭീകരര്‍ തമ്മിലുള്ള കണ്ണികള്‍ തകര്‍ക്കാര്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് കഴിയും എന്നാണ് പ്രതീക്ഷ. നിലവില്‍ അമേരിയ്ക്കന്‍ വ്യോമസേനയും സിറിയ ഇറാഖ് അതിര്‍ത്തിയില്‍ വ്യോമാക്രമണം നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല