1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2015

സ്വന്തം ലേഖകന്‍: മാനുഷിക ദുരിതവും പ്രതിസന്ധിയും ദൈവ കരുണയുടെ വേദികള്‍, ഫ്രാന്‍സീസ് മാര്‍പാപ്പ. കുടുംബത്തെക്കുറിച്ചുള്ള സുന്നഹദോസ് സമാപനത്തോട് അനുബന്ധിച്ചു സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ദൈവത്തിന് ഈ കാലഘട്ടം കരുണയുടേതാണ്. യേശുവിന്റെ ആര്‍ദ്രത തെറ്റിലും അജ്ഞതയിലും ജീവിക്കുന്നവര്‍ക്കു ലഭിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ, ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, പുനലൂര്‍ ബിഷപ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ തുടങ്ങിയവരടക്കം 270 പ്രതിനിധികള്‍ മാര്‍പാപ്പയോടൊപ്പം കുര്‍ബാനയില്‍ സഹകാര്‍മികരായിരുന്നു.

സഭയുടെയും സഭയുടെ അജപാലകരുടെയും ദൗത്യം ആരെയും വിധിക്കുക എന്നുള്ളതല്ലന്നും മറിച്ച് ആര്‍ദ്രതയോടെ എല്ലാവരുടെയും ഒപ്പം നടക്കുക എന്നുള്ളതുമാണ്. അതിനായി ഒരു നവീകരണം സഭയ്ക്കും സഭയുടെ എല്ലാ മേഖലയിലും ഉണ്ടാകണമെന്നും സുന്നഹദോസിന്റെ അവസാന പ്രമേയത്തില്‍ പറയുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.