സ്വന്തം ലേഖകന്‍: ഇന്ത്യയേയും പാകിസ്താനേയും വിറപ്പിച്ച് ഭൂകമ്പം, മരണം 100 കവിയുന്നു. പാകിസ്താന്, അഫ്ഗാനിസ്ഥാന് എന്നീ അയല്‍രാജ്യങ്ങളിലും ജമ്മുകാശ്മീര്‍, ദില്ലി, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയിടങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണം 100 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. പാകിസ്താനില്‍ മാത്രം 52 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ 12 വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടിട്ടുണ്ട്. ഭൂചലനത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടത്. പാകിസ്താനില്‍ ഒട്ടേറെ കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞിട്ടുണ്ട്. അതേസമയം, സഹായവാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി.
രക്ഷാപ്രവര്‍ത്തനം ശക്തമാക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയതായി മോദി ട്വിറ്ററില്‍ കുറിച്ചു. പാകിസ്താനു വേണ്ട എല്ലാ സഹായവും നല്‍കാമെന്നും മോദി പറഞ്ഞു. ഉച്ച കഴിഞ്ഞാണ് ഭൂചലനം ഉണ്ടാകുന്നത്. കേരളത്തിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ജമ്മു കാശ്മീരില്‍ റോഡുകള്‍ പൊട്ടിപ്പൊളിയുകയും വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ആശങ്കപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര ഭൗമപഠന കേന്ദ്രം അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല