സാബു ചുണ്ടക്കാട്ടില്‍: അപൂര്‍വ നിമിഷങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിലെ പിഞ്ചൊമനകള്‍ സാക്ഷ്യം വഹിച്ചത്. തങ്ങളുടെ ആത്മീയ പിതാവിന്റെ മടിയില ഇരുന്നു അരിയില്‍ ‘ഈശോ’ എന്ന് ആദ്യാക്ഷരം കുറിച്ചത് പത്തോളം കുട്ടികള്‍.
ആദ്യം തെല്ല് ഭയത്തോടെയാണെങ്കിലും പിന്നീട് അച്ചന്റെ കൈക്ക് പിടിച്ച് ഈശോ എന്ന് ഉദ്ധരിച്ച് ആദ്യാക്ഷരങ്ങള്‍ കുറിക്കുമ്പോള്‍ പ്രാര്‍ത്ഥനയോടെ മാതാപിതാക്കളും ഒത്തുചേര്‍ന്നു. ജപമാല മാസാചരണത്തിന്റെ ഭാഗമായി ഇന്നലെ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടന്ന ദിവ്യബലിയെ തുടര്‍ന്നായിരുന്നു എഴുത്തിനിരുത്ത് നടന്നത്.
ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ വൈകുന്നേരം 5.30 ണ് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ജപമാലയും ദിവ്യബലിയും നടക്കും. സമാപന ദിവസമായ 31 ശനിയാഴ്ച സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും നടക്കും.
ഷ്രൂസ്ബറി ബിഷപ്പ് മാര്‍ക്ക് ഡേവീസ് മുഖ്യാതിഥി ആയി പരിപാടികളില്‍ പങ്കെടുക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളെ തുടര്‍ന്ന് വെടിക്കെട്ടും സ്‌നേഹവിരുന്നും നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല