അപ്പച്ചന്‍ കണ്ണഞ്ചിറ (പ്രസ്റ്റണ്‍): പരിശുദ്ധ ജപമാല മാസമായ ഒക്ടോബറില്‍ യുറോപ്പിലെ പ്രഥമ സീറോ മലബാര്‍ ഇടവകയായ പ്രസ്റ്റണിലെ മാതൃ ഭക്തര്‍ അര്‍പ്പിച്ചു വരുന്ന ദശദിന ജപമാല സമര്‍പ്പണത്തിന്റെ സമാപനവും, ജപമാല രാജ്ഞിയുടെ വിമല ഹൃദയത്തിനു ഇടവകയും ദേവാലയവും പ്രതിഷ്ടിക്കലും ഒക്ടോബര്‍ 31 നു ഭക്തിപുരസ്സരം ആചരിക്കും. ഒക്ടോബര്‍ 31 നു ശനിയാഴ്ച വൈകുന്നേരം 5:30 നു ബഹുമാനപ്പെട്ട ജിനു അരീക്കാട്ട് അച്ചന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ പരിശുദ്ധ വാഴ്‌വോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.
പരിശുദ്ധ ദിവ്യ കാരുണ്യം എഴുന്നള്ളിച്ചു വെച്ചു കൊണ്ട് നടത്തപ്പെടുന്ന ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ തുടര്‍ന്ന് ആഘോഷമായ സമൂഹ ബലി അര്‍പ്പിക്കപ്പെടും.കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ 22 മുതല്‍ ആരംഭിച്ച ദശദിന ജപമാല സമര്‍പ്പണത്തിന് ശനിയാഴ്ച അനുഗ്രഹിതമായ സമാപനമാകും.
പ്രസ്റ്റനില്‍ നടത്തപ്പെടുന്ന ജപമാല സമര്‍പ്പണത്തിലും, സമാപന ശുശ്രുഷകളിലും പങ്കു ചേര്‍ന്ന് ജീവിക്കുന്ന സക്രാരിയായ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്തത്തില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വികാരി ഫാ.മാത്യു ജേക്കബ് ചൂരപൊയികയില്‍ ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല