സ്വന്തം ലേഖകന്‍: കന്നഡ എഴുത്തുകാരന് കല്‍ബുര്‍ഗിയെ വെടിവച്ചുകൊന്ന പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ബെലഗാവിയില്‍ വച്ചാണ് കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ ആളെന്നു സംശയിക്കുന്ന പ്രതിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
പരിശോധനയ്ക്കുശേഷം കൊല്ലപ്പെട്ടയാളുടെ മുഖം കല്‍ബുര്‍ഗിയുടെ കൊലപാതകിയുടെ രേഖാച്ചിത്രത്തോട് സാമ്യമുള്ളതായി പോലീസ് കണ്ടെത്തുകയായിരുന്നു. ഖാനാപുര്‍ വനത്തില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എഴുത്തുകാരന് കല്‍ബുര്‍ഗിയും വെടിയേറ്റാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിനരികെ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കൊല്ലപ്പെട്ടയാളുടെ അവകാശികളായി ഇതുവരെയാരും രംഗത്തുവന്നിട്ടില്ല. കല്‍ബുര്‍ഗിയുടെ കൊലപാതകിയാണോ ഇയാളെന്ന അന്വേഷണം പോലീസ് നടത്തിവരികയാണ്.
കര്‍ണാടകയിലെ കല്യാണ്‍ നഗറിലുള്ള വീട്ടിനുള്ളില്‍വെച്ചാണ് കല്‍ബുര്‍ഗി വെടിയേറ്റു മരിക്കുന്നത്. വിഗ്രഹാരാധനക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിച്ച എഴുത്തുകാരനായിരുന്നു കല്‍ബുര്‍ഗി. ഹിന്ദു തീവ്രവാദികള്‍ അദ്ദേഹത്തെ കൊല്ലാന്‍ തീരുമാനിച്ചിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ അക്രമികളെ പിടികൂടാതെ പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല