ജയകുമാര്‍ നായര്‍: സംഘടനകളുടെ സംഘടനയായ യുക്മയുടെ കലാമേളയെ യുകെ മലയാളികള്‍ എത്രമാത്രം നെഞ്ചിലേറ്റുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് കലാമേളയില്‍ ലഭിക്കുന്ന രെജിസ്ട്രേഷന്.സംഘടനയുടെ ഏറ്റവും വലിയ റീജനായ മിഡ് ലാന്‍ഡ്സ് റീജനില്‍ ഇന്നലെ വരെ ലഭിച്ച രെജിസ്ട്രേഷന് സംഘാടകരെ അത്ഭുതപ്പെടുത്തുന്നതാണ്.പതിവിനു വിപരീതമായി റീജനിലെ പതിനെട്ട് അംഗ സംഘടനകളില്‍ പതിനേഴില്‍ നിന്നും കലാമേളയ്ക്കുള്ള എന്‍ട്രികള്‍ ലഭിച്ചു കഴിഞ്ഞു.ഇതോടെ മത്സരങ്ങളില്‍ തീ പാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
കലാമേളയ്ക്ക് ഇനി മുന്നു ദിവസം കൂടി മാത്രമാണ് അവശേഷിക്കുന്നത്.ഒക്ടോബര്‍ 31 ശ നിയാഴ്ച വോള്‍വര്‍ഹാംപ് ടണില്‍ വച്ചു നടത്ത പ്പെടുന്ന കലാമേള യ്ക്ക് വേദിയാകുന്നത് വോള്‍വര്‍ഹാംപ്ടണ്‍ ബില്‍സ്റ്റനിലുള്ള യു കെ കെ സി എ ആസ്ഥാന മന്ദിരമാണ്. വാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെഡ്നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന് ആണ്,കലാമേളക്ക് ആഥിത്യം വഹിക്കുന്നത് .ഒപ്പം ഏല്ലാവിധ സഹായ സഹകരണങ്ങളുമായി മൈ ക്ക വാള്‍സാളും ഒപ്പത്തിനുണ്ട്.
വേദികളുടെ അടിസ്ഥാന സൗ കര്യ വികസനത്തിനു വേണ്ട മാസ്റ്റര്‍ പ്ളാന്‍ തയ്യാറായി കഴി ഞ്ഞു. യുക്മ ദേശിയ കലാമേള ഒഴിച്ചാല്‍ ഏറ്റവും കുടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന കലാമേളയും മിഡ് ലണ്ട്സ് റിജിയണല്‍ കലാമേള തന്നെ . മേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി യുക്മ പ്രവര്‍ത്തകരുടെ ഒരു വലിയ സംഘം തന്നെ കലാമേളക്ക് പിന്നില്‍ അണി നിരക്കും.
വേദിയുടെ വിലാസം .
UKKCA HALL
WOOD CROSS LANE
BILSTON
WOLVERHAMPTON
WV14 9BW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല