ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ധനികനായ കായിക താരം റോജര്‍ ഫെഡറര്‍. സ്പോര്‍ട്സ് ഇല്യൂസ്റ്ററേറ്റഡ് മാസിക പ്രസിദ്ധീകരിച്ച ഏറ്റവും ധനികരായ 20 അമേരിക്കകാരനല്ലാത്ത സ്പോര്‍ട്സ് താരങ്ങളുടെ പട്ടികയിലാണ് ഫൈഡറര് ഒന്നാമതെത്തിയത്. പരസ്യത്തിലൂടെയും സമ്മാനത്തുകയിലൂടെയുമുള്ള ഫെഡററുടെ സമ്പാദ്യം 61,768,110 ഡോളററാണ്.
ഫെഡററുടെ സുഹൃത്തും എതിരാളിയുമായ റാഫേല്‍ നദാല്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. 52,500,000 ഡോളര്‍ സമ്പാദ്യത്തോടെ ഫിലിപ്പീന്‍സ് ബോക്സര്‍ മാനി പാക്യാവോ പട്ടികയില്‍ രണ്ടാമതും 45,000.000 ഫോര്‍മുല വണ്‍ െ്രെഡവര്‍ അലാന്‍സോ ഫെര്‍നാന്‍ഡോ മൂന്നാമതുമാണ്.
അതേ സമയം അമേരിക്കന്‍ അത്ലറ്റുകളില് ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫില്‍ മിക്കില്സനാണ് രണ്ടാമത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല