1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2011

വിലക്ക് ലംഘിച്ച് സൌദിയില്‍ വനിതകളുടെ പ്രതിഷേധ ഡ്രൈവിംഗ്. ഭര്‍ത്താക്കന്‍മാരെ പി‌ന്‍സീറ്റില്‍ ഇരുത്തി വണ്ടിയോടിച്ചായിരുന്നു വെള്ളിയാഴ്ച സ്ത്രീകളുടെ നിശബ്ദ പ്രതിഷേധം നടന്നത്. അറസ്റ്റു ചെയ്യപ്പെട്ടാല്‍ ജയിലില്‍ പോകാന്‍ സന്നദ്ധരായി തന്നെയാണ് ഇവര്‍ വളയം പിടിച്ചത്. ജയിലില്‍ കഴിയാനുള്ള അത്യാവശ്യ വസ്തുക്കളും വാഹനത്തില്‍ കരുതിയിരുന്നു.

വിമന്‍ ടു ഡ്രൈവ് എന്ന സംഘടനയാണ് സ്ത്രീകള്‍ക്കുള്ള ഡ്രൈവിംഗ് വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൂട്ട ഡ്രൈവിംഗിന് തുനിഞ്ഞിറങ്ങിയത്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ധൈര്യപ്പെട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഡ്രൈവിംഗിനായി സ്ത്രീകള്‍ ധൈര്യപൂര്‍വ്വം രംഗത്ത് കൊണ്ടുവരാന്‍ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയും പ്രചാരണം നടക്കുന്നുണ്ട്. തങ്ങള്‍ ഡ്രൈവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ചിലര്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.