സ്വന്തം ലേഖകന്‍: ഭക്ഷണമില്ലാതെ വിശന്നിരിക്കുന്ന ഭര്ത്താക്കന്മാര്ക്ക് ഭാര്യയെ തിന്നാം, സൗദി അറേബ്യയിലെ മുതിര്‍ന്ന ഷെയ്ഖിന്റെ ഫത്വ. സൗദി അറേബ്യയിലെ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുള്‍ അസീസ് ബിന്‍ അബ്ദുള്ളയാണ് മറ്റൊന്നും തിന്നാനില്ലെങ്കില് ഭര്‍ത്താവിന് ഭാര്യയെ തിന്നാമെന്ന് ഫത്വ പുറപ്പെടുവിച്ചത്.
ഈ ഫത്വ.സ്ത്രീകളുടെ ത്യാഗവും ഭര്‍ത്താവിനോടുള്ള വിധേയത്വവും പറയുന്ന ഭാഗത്താണ് വിവാദമായ ഈ പരാമര്‍ശം ഉള്ളത്. സഹിക്കാന്‍ പറ്റാത്ത വിശപ്പാണെങ്കില്‍ സ്വന്തം ഭാര്യയെ തിന്നും അതടക്കാം ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുള്‍ അസീസ് ബിന്‍ അബ്ദുള്ളയെ ഉദ്ധരിച്ച് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ താന്‍ ഇത്തരത്തില്‍ ഒരു ഫത്വ പുറത്തിറക്കിയ കാര്യം ഇദ്ദേഹം പിന്നീട് നിഷേധിച്ചു.
ലോകമുസ്ലിങ്ങള്ക്കെതിരായ നീക്കങ്ങളെ എതിര്‍ക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും ഇതിനായി നമ്മളുടെ നേതാക്കള്‍ക്ക് പിന്നില്‍ അണിനിരക്കുകയാണ് എന്നും ഇദ്ദേഹം സൗദി പ്രസ് ഏജന്‍സിയോട് പറഞ്ഞു. നേരത്തെ, ഇസ്ലാമിക് നിയമം അനുശാസിക്കുന്നത് പോലെ എല്ലാ പള്ളികളും നശിപ്പിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ് ഇദ്ദേഹം വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ഇസ്രഫേല് അല്‍ മഗ്രിബി എന്ന ഹാസ്യബ്ലോഗില് ആണ് ആ ഫത്വ ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് സി എന്‍ എന്‍ അറബി റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല