സ്വന്തം ലേഖകന്‍: ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു, കേരള സര്‍ക്കാരിനും കെഎം മാണിക്കും കനത്ത തിരിച്ചടി. ബാര്‍ കോഴ കേസില്‍ കെഎം മാണിയ്ക്കെതിരെ തെളിവില്ലെന്നും തുടരന്വേഷണം ആവശ്യമില്ലെന്നും ആയിരുന്നു നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ വില്‍സണ്‍ എം പോള്‍ തീരുമാനമെടുത്തത്.
അന്വേഷണോദ്യോഗസ്ഥനായ എസ്പി ആര് സുകേശന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം.
മാണിയെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് ഡയറക്ടറുടെ ഉറിപ്പോര്ട്ട് കോടതി മരവിപ്പിച്ചു. കേസില്‍ എസ്പി സുകേശന് തന്നെ തുടരന്വേഷണം നടത്തണം എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് തീരുമാനിച്ചത് സ്വകാര്യ അഭിഭാഷകരുടെ നിയമോപദേശത്തെ തുടര്‍ന്നായിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. മാണിയെ കുറ്റവിമുക്തനാക്കാനുള്ള നിര്‍ദ്ദേശമാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണോദ്യോഗസ്ഥന് നല്‍കിയത് എന്നാണ് കോടതി പോലും നിരീക്ഷിച്ചത്.
മാണിയ്ക്കെതിരെ കോഴ ആരോപണം ഉര്‍ത്തിയ ബിജു രമേശ്, വിഎസ് അച്യുതാന്ദന് തുടങ്ങി പത്ത് പേരാണ് കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല