സ്വന്തം ലേഖകന്‍: സിറിയയില്‍ നിന്ന് റഷ്യ തുരത്തിയ ഇസ്ലാമിക് സ്റ്റേറ്റ് മറ്റു തീവ്രവാദി സംഘടനകളെ ഒരുമിച്ചുകൂട്ടി അഫ്ഗാനിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു തരിപ്പണമായ ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പടെയുള്ള മധ്യേഷന്‍ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നതായി റഷ്യന്‍ ചാരസംഘടന മുന്നറിയിപ്പു നല്‍കുന്നു.
റഷ്യയുടെ ചാരമേധാവി അലക്‌സാണ്ടര്‍ ബോട്ട്‌നിക്കോവാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നിലവില്‍ ശത്രുക്കളായ താലിബാനും ഐസിസും ഒരുമിക്കാന്‍ സാധ്യതയുണ്ടെന്നും ഇത്തരത്തില്‍ ഭീകര സംഘടനകള്‍ ഒരുമിച്ചാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനുള്ള ദൂരം കുറവല്ലെന്നും ബോട്ട്‌നിക്കോവ് പറഞ്ഞു.
• താലിബാനും ഐസിസും അഫ്ഗാനിസ്ഥാനില്‍ വൈരികളാണെങ്കിലും സിറിയയിലെ സാഹചര്യം ഉള്‍പ്പടെ കണക്കിലെടുത്ത് മത തീവ്രവാദ സംഘടനകള്‍ ഒരുമിയ്ക്കാനുള്ള സാധ്യത കുറവല്ല. പല മുതിര്‍ന്ന താലിബാന്‍ നേതാക്കളും സഖ്യത്തിനായി ഐസിസിന് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും അലക്‌സാണ്ടര്‍ ബോട്ട്‌നിക്കോവ് പറയുന്നു.
അഫ്ഗാനിസ്ഥാന്‍, ചൈന, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, മംഗോളിയ, റഷ്യ, താജിക്കിസ്ഥാന്‍, ടര്‍ക്ക്‌മെനിസ്താന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ മധ്യേഷ്യന്‍ രാജ്യങ്ങളാണ് സംയുക്ത തീവ്രവാദ ആക്രമണത്തിന്റെ ഭീഷണിയിലാകുന്നത്. നിലവില്‍ റഷ്യന്‍ ആക്രമണണത്തിന്റെ ഫലമായി സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ശക്തികേന്ദ്രങ്ങള്‍ മിക്കവാറും തകര്‍ന്നു കഴിഞ്ഞതായും സംഘടനക്ക് കനത്ത ആള്‍നാശമുണ്ടായതായുമാണ് സൂചനകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല