സ്വന്തം ലേഖകന്‍: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് സംവിധായകരും, ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചു. 12 സിനിമാ പ്രവര്‍ത്തകരും രണ്ട് വിദ്യാര്‍ഥികളുമാണ് അവാര്‍ഡ് തിരിച്ചേല്‍പ്പിച്ച് സമരത്തെ അനുകൂലിച്ചത്.
പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്വര്‍ധന്‍, ദിബാജര്‍ ബാനര്‍ജി,പരേഷ് കാംദര്‍,നിഷിത ജയിന്‍,കീര്‍ത്തി നഖ്വ,ഹരി നായര്‍,രാകേഷ് ശര്‍മ്മ, വിക്രാന്ത്, പവാര്‍, രാകേഷ് ശുക്ല, എന്നിവരാണ് ദേശീയ,സംസ്ഥാന അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചത്.
വൈകും മുന്‍പ് പ്രതികരിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പുരസ്‌കാരങ്ങള്‍ മടക്കി നല്‍കിക്കൊണ്ട് ആനന്ദ് പട്വര്‍ദ്ധന്‍ പറഞ്ഞു. ഇന്‍സ്റ്റ്റ്റിയൂട്ട് വളരെ പ്രതിസന്ധിയിലാണ് അതിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാനാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഇല്ലാതാക്കുകയാണ് ലക്ഷ്യമെങ്കില്‍ തങ്ങള്‍ക്ക് അവാര്‍ഡ് സ്വീകരിക്കുന്നതിലും ബുദ്ധിമുട്ടുണ്ടെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാവരും ഈ സമരത്തെ രാഷ്ട്രീയ പരമായാണ് കാണുന്നത് എല്ലാല്‍ ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികളില്ല. സമരത്തെ ക്രൂരമായി അവഗണിച്ചതായി പ്രധാന മന്ത്രിക്ക് അയച്ച കത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
സംഘ പരിവാര്‍ ബന്ധമുള്ളവരെ ഭരണ സമിതിയില്‍ തിരികി കയറ്റയതില്‍ പ്രതിഷേധിച്ച് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ നടത്തി വന്ന പഠിപ്പുമുടക്ക് സമരം ബുധനാഴ്ച അവസാനിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല