സ്വന്തം ലേഖകന്‍: ഹരിയാണയിലെ ഫരീദാബാദില്‍ രണ്ടു ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന കേസില്‍ 11 പേര്‍ക്കെതിരെ സിബിഐ കേസെടുത്തു. ഒരു കുടുംബത്തിലെ രണ്ട് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവത്തിലാണ് 11 പേരെ പ്രതികളാക്കി സി.ബി.ഐ കൊലക്കുറ്റത്തിന് കേസെടുത്തത്.
സംഭവത്തില്‍ നേരത്തെ ലോക്കല്‍ പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ചെയ്തിരുന്നു. സംഭവം നടന്ന സന്‍പേദ് വ്യാഴാഴ്ച സന്ദര്‍ശിച്ച് സി.ബി.ഐ സംഘം ഫൊറന്‍സിക് തെളിവുകളും മറ്റും ശേഖരിച്ചു.
സന്പെദിലെ ദളിത് സമുദായാംഗമായ ജിതേന്ദറിന്റെ വീട് ഒക്ടോബര്‍ 20ന് പുലര്‍ച്ചെ ഉയര്‍ന്നജാതിക്കാരായ ചിലര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചതായാണ് കേസ്. സംഭവത്തില്‍ ജിതേന്ദറിന്റെ ഭാര്യ രേഖയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. മകള്‍ ദിവ്യയും മകന് വൈഭവും വെന്തുമരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല