സ്വന്തം ലേഖകന്‍: പുരസ്കാരം തന്നത് സര്‍ക്കാരല്ല, രാജ്യം, അത് തിരിച്ചു നല്കാന് ഉദ്ദേശമില്ലെന്ന് നടി വിദ്യാ ബാലന്. എഴുത്തുകാരും ചലചിത്ര പ്രവര്‍ത്തകരും പുരസ്കാരങ്ങള്‍ തിരിച്ചു നല്കുമ്പോള് തനിക്കു കിട്ടിയ പുരസ്കാരം തിരിച്ചു നല്കാന് ഉദ്ദേശിക്കുന്നില്ലെന്ന് ബോളിവുഡ് നടി വിദ്യാ ബാലന് വ്യക്തമാക്കി.
തനിക്ക് പുരസ്കാരം നല്‍കിയത് രാജ്യമാണെന്നും, സര്‍ക്കാരല്ലെന്നും വിദ്യാ ബാലന് പറഞ്ഞു. രാജ്യത്ത് വര്‍ധിച്ചു വരുന്ന അക്രമങ്ങളെ ചെറുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു എന്ന് ആരോപിച്ചാണ് സിനിമാ പ്രവര്‍ത്തകര്‍ പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കിയത്.
കഴിഞ്ഞ ദിവസം ആനന്ദ് പട്വര്ദ്ധന് ഉള്‍പ്പെടെയുള്ള പന്ത്രണ്ടോളം സിനിമാ പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് ലഭിച്ച ദേശീയ പുരസ്കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു വിദ്യ. 2012 ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ വിദ്യ ബാലന് മലയാളിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല