സ്വന്തം ലേഖകന്‍: തുര്‍ക്കിയുടെ തീരത്ത് വീണ്ടും അഭയാര്‍ഥി ബോട്ടപകടം, മൂന്നു ദിവസത്തിനിടെ മരിച്ചത് അമ്പതോളം അഭയാര്‍ഥികള്‍. ഗ്രീസിലേക്കു പോകുകയായിരുന്ന സിറിയന്‍ അഭയാര്‍ഥികളുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ നാലു വയസിനു താഴെ പ്രായമുള്ള നാലു കുഞ്ഞുങ്ങള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ബോട്ടിലുണ്ടായിരുന്ന 19 പേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.
ഇതിനിടെ, ഗ്രീസിന് സമീപം ഇന്നലെ മറ്റു രണ്ടു ബോട്ടുകളും മറിഞ്ഞു. 13 കുട്ടികളുള്‍പ്പെടെ 22 അഭയാര്‍ഥികളാണ് അവയിലുണ്ടായിരുന്നത്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇവിടെ ബോട്ട് മറിഞ്ഞു മരിച്ചവരുടെ എണ്ണം 50 ആയി.
സിറിയയില്‍ നിന്ന് അതിര്‍ത്തി കടന്നു തുര്‍ക്കിയിലെത്തി അവിടെ അഭയാര്‍ഥി ക്യാംപില്‍ കഴിയുന്നവര്‍ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ മെച്ചപ്പെട്ട ജീവിതം തേടി പോകുന്നതിന്റെ ഭാഗമായാണ് ഇവരും ബോട്ടില്‍ യാത്ര തിരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ പരിമിതമായ സൗകര്യമുള്ള ബോട്ടുകള്‍ പ്രതികൂല കാലാവസ്ഥമൂലം തലകീഴായി കടലില്‍ മറിയുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല