സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഗ്രാമങ്ങളെ വൈ ഫൈ ആക്കാന്‍ ഫേസ്ബുക്കും ബിഎസ്എന്‍എലും ഒരുമിക്കുന്നു. വിദൂര ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുത്ത 100 സ്ഥലങ്ങളിലാണ് ബിസ്എന്എലും ഫെയ്സ്ബുക്കും സഹകരിച്ച് വൈ ഫൈ ലഭ്യമാക്കുക.
ഇതിനായി 5 കോടി രൂപ പ്രതിവര്‍ഷം ഫെയ്സ്ബുക്ക് ബിഎസ്എന്‍എലിനു നല്‍കും. സാങ്കേതിക സൗകര്യം ഒരുക്കാന്‍ ക്വാഡ് സെന്‍, ട്രിമാക്സ് തുടങ്ങിയ ഐടി കമ്പനി കളുടെ സഹായവും ലഭിക്കുമെന്ന് ബിഎസ്എന്‍എല്‍ ചെയര്മാന് അനുപം ശ്രീവാസ്തവ പറഞ്ഞു.
ഏതൊക്കെ ഗ്രാമങ്ങളിലാണ് വൈ ഫൈ ലഭ്യമാക്കുക എന്ന് ഫെയ്സ്ബുക്കാണ് തീരുമാനിക്കുക. ലാഭം പങ്കുവച്ചെടുക്കാനാണ് തീരുമാനമെന്നും മൂന്നു വര്‍ഷത്തേക്കാണ് കരാറിന്റെ കാലാവധിയെന്നും ശ്രീവാസ്തവ അറിയിച്ചു.
ഡിസംബര്‍ 31ന് മുമ്പ് ഈ പദ്ധതി പ്രവര്‍ത്തന സജ്ജമാകും. ആദ്യത്തെ അരമണിക്കൂറിലായിരിക്കും സൗജന്യ വൈ ഫൈ. ഒരേ സമയം തന്നെ 2000 പേര്‍ക്ക് ഉപയോഗിക്കാന്‍ ശേഷിയുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കന്‍ബര്‍ഗ് ഇന്ത്യ സന്ദര്‍ശിച്ച വേളയിലാണ് പദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നത്. നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ശക്തി പകരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആരംഭിക്കാന്‍ പോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല