ജോണ്‍ അനീഷ്: യുക്മ സ്‌നേഹിയും അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനുമായ കനെഷിയസ് അത്തിപ്പോഴിയില്‍ ആണ് ഇത് തയ്യാറാക്കിയത് . നവ മാധ്യമങ്ങള്‍ ഉപയോഗിച്ച് കൊണ്ട് കലാമേള 2015 നു പുതിയ ഒരു ആവേശം നല്കുവാന്‍ ഈ വീഡിയോക്ക് കഴിയും . നിരവധി പരിപാടികള്‍ ഇന്ന് യു കെ മലയാളികള്‍ നടത്തി വരുമ്പോള്‍ ഇത് ആളുകളില്‍ എത്തിക്കുവാന്‍ ഇന്ന് ഏറ്റവും അധികം ഉപയോഗപ്പെടുന്നതു യു കെ യില്‍ നിലവിലുള്ള ഓണ്‍ ലൈന്‍ പത്രങ്ങളില്‍ കുടിയാണ് . നിലവിലുള്ള സംഘടനകള്‍ ഇത്തരത്തില്‍ വീഡിയോ മുഖേനയും വാര്‍ത്തകള്‍ മുഖേനയും ഓണ്‍ ലൈന്‍ പത്രങ്ങളും സോഷ്യല്‍ മി ഡി യായ മുഖ പുസ്തകം ഉപയോഗിച്ച് കൊണ്ട് പ്രചാരണം നടത്തുന്ന പതിവ് നിലവില്‍ ഏറെ പ്രയോജനം ചെയുന്നു . മുന്‍ വര്‍ഷങ്ങളില്‍ യുക്മ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് വീഡിയോ പ്രമോ തയ്യാറാക്കിയ കനെഷിയസ് യുക്മയുടെ കലാമേളയുടെ ചരിത്രത്തിലെ ആദ്യ കലാപ്രതിഭയും ഇദ്ദേഹമാണ് . യുക്മയുടെ ഏറെ പ്രചാരം നേടിയ ദേശിയ ഗാനം രചിച്ചു അത് തയ്യാറാക്കിയതും കനെഷിയസു തന്നെ യുക്മ ദേശിയ കലാമേള കള്‍ക്ക് മുന്നോടിയായി റിജിയണല്‍ കലാമേളകള്‍ നടന്നു വരുകയാണ് . നവംബര്‍ 21 നു നടക്കുന്ന ദേശിയ കലാമേളക്ക് ഈ വീഡിയോ പ്രമോ പ്രചോദനവും പ്രോത്സാഹനവും ആകും എന്നാ കാര്യത്തില്‍ തര്ക്കം ഇല്ല .യുക്മ ദേശിയ അധ്യക്ഷന്‍ ഫ്രാന്‍സിസ് കവളക്കാട്ട് ദേശിയ സെക്രടറി സജിഷ് ടോം കലാമേള കോര്‍ഡിനേറ്റര്‍ മാമ്മന്‍ ഫിലിപ്പ് തുടങ്ങിയവര്‍ കലാമേള പ്രമോ യില്‍ സംസാരിക്കുന്നുണ്ട് കുടാതെ മുന്‍ കലാമേളകളുടെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ഏറ്റവും മികച്ച രീതിയില്‍ ആണ് ഇത് തയാര്‍ ചെയ്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല