സ്വന്തം ലേഖകന്‍: ദില്ലി കൂട്ടബലാത്സംഗ കേസിലെ കൗമാരക്കാരനായ പ്രതിയെ വിട്ടയക്കുന്നു, എന്നാല്‍ തന്നെ വിട്ടയക്കരുതെന്ന് പ്രതി. 2012 ഡിസംബര്‍ 16 ന് ഓടുന്ന ബസ്സില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടയാളുടെ കാലാവധിയാണ് തീരുന്നത്. പ്രയാപൂര്‍ത്തിയാകാത്തതിനാല്‍ കോടതി ജുവനൈല്‍ ഹോമിലേക്ക് വിടുകയായിരുന്നു. നിലവില്‍ ഇയാള്‍ക്ക് 20 വയസുണ്ട്.
പ്രതിക്കെതിരെ അക്രമണമുണ്ടാകുമെന്ന ആശങ്കയില്‍ മാധ്യമങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താനാണ് ഒരുമാസം മുന്‍പേ മോചിപ്പിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അനുമതിയോടെയാണിത്.
യുവാവ് പുറത്തെത്തിയാല്‍ വധിക്കുമെന്ന ഭീഷണിയുള്ളതിനാല്‍ തനിക്ക് ജുവനൈല്‍ ഹോം വിട്ടു പോകണ്ടായെന്ന് പോലിസിനോട് പറഞ്ഞിരുന്നു. സ്ഫോടനക്കേസിലെ മറ്റൊരു കുറ്റവാളിക്കൊപ്പമാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്.
2012 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. രാത്രി സിനിമ കഴിഞ്ഞ് സുഹൃത്തിനോടപ്പം പോകുകയായിരുന്ന പെണ്‍കുട്ടിയെ ഓടുന്ന ബസ്സി്ല് നിന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടി മരിക്കുകയും ചെയ്യ്തു. അഞ്ച് പ്രതികളെ വധശിക്ഷക്ക് വിധിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല