സ്വന്തം ലേഖകന്‍: കേരളത്തിലെ ഏഴു ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങി, പോളിംഗ് സമാധാനപരമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പു കമ്മീഷന്. സംസ്ഥാനത്തെ 9220 തദ്ദേശ സ്വയംഭരണ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യ ഘട്ടം.
38,000 വരുന്ന പൊലീസ് സേനക്കു പുറമെ 1316 പ്രശ്നബാധിത ബൂത്തുകള്‍ക്കായി പ്രത്യേക നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏറിയപങ്കും കണ്ണൂരിലാണ്.
ഏഴു ജില്ലകളിലായി 1,11,11,006 വോട്ടര്‍മാരാണുള്ളത്. എല്ലാം മണ്ഡലങ്ങളിലുമായി 31,161 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. അടുത്ത ഘട്ടം തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും അന്തിമഘട്ടത്തിലാണ്. അവശേഷിക്കുന്ന ഏഴു ജില്ലകളിലെ 1.41 കോടി വോട്ടര്‍മാര്‍ ഈ മാസം അഞ്ചിനു വോട്ടുചെയ്യും.
ഏഴിനാണ് എല്ലാ ജില്ലകളിലെയും വോട്ടെണ്ണല്‍. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇന്നാണു വിധിയെഴുത്ത്. പുതിയ 28 നഗരസഭകളില്‍ 11 ഇടത്തും ഇന്നു വോട്ടെടുപ്പു നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല