ബര്‍മിംങ്ഹാം: നിങ്ങള്‍ക്ക് മാംസളമായ ഒരു ഹൃദയം തരും ദൈവത്തിന്റെ ആത്മാവ് നമ്മുടെ മനസ്സിലേയ്ക്ക് വരും. ദൈവത്തിന്റെ ആത്മാവിനെ മനസ്സില്‍ പ്രതിഷ്ഠിച്ചുകഴിയുമ്പോള്‍ സന്തോഷത്തിന്റെയും നന്മയുടെയും മാര്‍ഗ്ഗത്തിലൂടെ ജീവിയ്ക്കുവാന്‍ സാധിക്കും. ദൈവവചനങ്ങള്‍ അനുഗ്രഹങ്ങളായി ആയിരക്കണക്കിന് വിശ്വാസികളിലേയ്ക്ക് ആഴ്ന്നിറങ്ങിയപ്പോള്‍ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ഭക്തിസാന്ദ്രമായി. കുഞ്ഞുങ്ങളെ ദൈവപരിപാലനയിലും വിശ്വാസത്തിലും വളരുവാന്‍ മാതാപിതാക്കള്‍ ശ്രമിക്കണമെന്ന് പ്രശസ്ത വചന പ്രഘോഷകനായ ഫാദര്‍ സോജി ഓലിക്കല്‍ ഉദ്‌ബോധിപ്പിച്ചു.
രണ്ടാം ശനിയാഴ്ച നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനിലേയ്ക്ക് ഓരോ മാസം കഴിയുന്തോറും ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേരുന്നത്. കാര്‍ഡിഫ്, മാന്‍ചസ്റ്റര്‍, ലിവര്‍പൂള്‍, പോര്‍ട്‌സ് മൗത്ത്, ന്യൂപോര്‍ട്ട്, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പ്രത്യേക കോച്ചുകളിലാണ് വിശ്വാസികള്‍ കണ്‍വെന്‍ഷന്‍ സെന്ററിലേയ്ക്ക് വരുന്നത്. ദിവ്യ കാരുണ്യ ആരാധനയിലും രോഗശാന്തി ശ്രുശ്രൂഷയിലും ഒട്ടേറെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും രോഗസൗഖ്യത്തിന്റെയും സമാധാനത്തിന്റെയും അനുഗ്രങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. കുട്ടികള്‍ക്ക് വേണ്ടിയുള്ള ശ്രുശ്രൂഷയിലും നൂറുകണക്കിന് കുട്ടികളാണ് പങ്കെടുക്കുന്നത്. അടുത്തമാസം രണ്ടാം ശനിയാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ മാണ്ഡ്യ രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ജോര്‍ജ് ഞരളക്കാട്ട്, ഫാദര്‍ സെബാസ്റ്റ്യാന്‍ അരീക്കാട്ട് എന്നിവര്‍ പങ്കെടുത്ത് വചനസന്ദേശം നല്‍കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല