1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2015

അനീഷ് ജോണ്‍: നാല് റിജിയണല്‍ കലാമേളകള്‍ ആവേശം ആയി യുക്മയുടെ നാല് റിജിയണല്‍ കലാമേളകള്‍ ഒരേ ദിവസം തന്നെ നടന്നു . നാലു കലാമേളയിലുംകുടി ആയിരത്തോളം കലാകാരന്മാരും കലാകാരികളും കുട്ടികള്‍ മാറ്റുര ച്ചു. യുക്മയുടെ നാല് റീജിയനുകളുടെ കലാമേളകളാണ് ഇന്നലെ നടന്നത് ഈസ്റ്റ് ആംഗ്ലിയ, മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ് എന്നീ നാല് റീജിയനുകളിലാണ് ശനിയാഴ്ച

കലാമേള നടന്നത് നിരവധി പേര്‍ ഒരേ സമയം നാല് സ്ഥലങ്ങളിലായി വേദികള്‍ പങ്കെടുത്തു കൊണ്ട് വ്യത്യസ്തമായി ഈ സൂപ്പര്‍ സാറ്റര്‍ ഡേ.
ഇനി എല്ലാ കണ്ണുകളും നാഷണല്‍ കലാമേള യിലേക്ക് നവംബര്‍ 21 നു നടക്കുന്ന കലാമേളക്ക് ഇനിയും വെറും 20 ദിനം മാത്രം ബാക്കി

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലണ്ട്‌സ്

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലണ്ട്‌സ് കലാമേള വോള്‍വെര്‍ ഹാം റ്റൊനില് വെച്ച് നടന്നു.റിജിയണല്‍ പ്രസിഡന്റ് ജയകുമാര്‍ നായരുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കലാമേളയുടെ ഉത്ഘാടനം അഡ്വ ഫ്രാന്‍സിസ് മാത്യു , റിജിയണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു . പരിപാടിയില്‍ റിജിയണല്‍ സെക്രടറി ഡി ക്‌സ് ജോര്ജു സ്വാഗതം ആശംസിച്ചു മുന്‍ ദേശിയ പ്രസിഡന്റ് യുക്മ ന്യുസ് മാനേജിംഗ് എഡിറ്റര്‍ വിജീ കെ പി , നാഷണല്‍ പി ആര്‍ ഓ അനീഷ് ജോണ്‍, എന്നിവര്‍ ആശംസകള്‍ അര്പ്പിച്ചു സംസാരിച്ചു ദേശിയ ഉപാധ്യക്ഷ ബീന സെന്‌സ് യുക്മ മിഡ് ലണ്ട്‌സ് റിജിയന്‍ കലാമേള മുഖ്യ സംഘാടകനും കമ്മിറ്റി ട്രെഷരാരും ആയ സുരേഷ് കുമാര്‍ , റിജിയണല്‍ കമ്മിറ്റി അംഗങ്ങള്‍ പോള്‍ ജോസഫ് , എബി നെടുവംപുഴിയില്‍ ആര്ട്‌സ് കോബ ഒര്ടിനെട്ടര്‍ സന്തോഷ് തോമസ്

നാഷണല്‍ റിജിയണല്‍ നിന്നുള്ള നുറു കണക്കിന് ആളുകളെ സാക്ഷി നിര്‍ത്തിക്കൊണ്ട് അരങ്ങേറിയ മിഡ് ലണ്ട്‌സ് റിജിയണല്‍ കലാമേളയില്‍ ഇത് മുന്നാം തവണ യും ലെസ്‌റെര്‍ കേരള കമ്മ്യൂണിറ്റി ഏറ്റവും അധികം പോയിന്റ് നേടി ക്കൊണ്ട് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി , മൈക വല്‍സാല്‍ രണ്ടാം സ്ഥാനതെത്തി എസ എം എ സ്‌റൊകെ ഓണ്‍ ട്രെന്‍ഡ് മൂന്നാം സ്ഥാനം കരസ്തമാകി. പരിപാടിയില്‍ നാഷണല്‍ കമ്മിറ്റി റിജിയണല്‍ ഭാരവാഹികള്‍ വിവിധ അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു മൈക വാല്‍സാളില്‍ നിന്നുള്ള ജ്യോതിക പാലക്കല്‍ കലാതിലകമായി.കലതിലകത്തിന്റെ പ്രത്യേക സമ്മാനം ദേശിയ ഉപാധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ് നല്കി. സിനിയാര്‍ വിഭാഗത്തില്‍ ബി ര്‍മിങ്ങ്ഹമില്‍ നിന്നുള്ള സാജു വറുഗീസു കലാപ്രതിഭയായി.

യുക്മ ഈസ്റ്റ് അന്ഗ്ലിയ

യുക്മ ഈസ്റ്റ് ആംഗ്‌ളീയ റീജിയണിന്റെ കലാമേള ഇന്നലെ ശനിയാഴ്ച ബാസില്‍ഡണിലെ ജെയിംസ് ഹോണ്‍സ്ബി സ്‌കൂളില്‍ രാവിലെ ഒന്‍പതു മണിമുതല്‍ ആരംഭിച്ചുവാശിയേറീയ മത്സരത്തില്‍ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ചാമ്പ്യന്‍സ് ട്രോഫി കരസ്ഥമാക്കി…

ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ രണ്ടാം സ്ഥാനവും തൊട്ടു പിന്നാലെ ര്‍വിച്ച് മലയാളി അസോസിയേഷന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 76 പോയിന്റുകളുമായി കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഇപ്‌സിവിച്ച് മലയാളി അസോസിയേഷന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നൂ. മത്സരങ്ങള്‍ക്കൊടുവില്‍ കേംബ്രിഡ്ജ് മലയാളി അസോസിയേഷനിലെ അലന്‍ എബ്രാഹം 11 പോയിന്റുകളോടെ കലാപ്രതിഭാ പട്ടം കരസ്ഥമാക്കി. ബാസില്‍ഡണ്‍ മലയാളി അസ്സോസിയേഷന്‍ മത്സരാര്‍ത്ഥി സ്‌നേഹ സജി 15 പോയിന്റുകളോടെ കലാ തിലകവുമായി. ഭരതനാട്യത്തിലും, ഫോള്‍ക്ക് ഡാന്‍സിലും മോഹിനിയാട്ടത്തിലും ഒന്നാംസ്ഥാനം നേടിയാണ് സ്‌നേഹ കലാതിലകം കരസ്ഥമാക്കിയത്. നേരത്തെ രാവിലെ 1130 മണിയോടെ യുക്മ നാഷണല്‍ സെക്രട്ടറി സജീഷ് ടോം കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന നടന്ന സമ്മേളനത്തില്‍ സെക്രട്ടറി ഓസ്റ്റില്‍ അഗസ്റ്റ്യന്‍ സ്വാഗതവും പ്രസിഡന്റ് സണ്ണി മത്തായി അദ്ധ്യക്ഷ പ്രസംഗവും നടത്തി. നാഷണല്‍ സെക്രട്ടറി സജീഷ് ടോം എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ആശംസകള്‍ നേര്‍ന്നൂ റീജിയണല്‍ പ്രസിഡന്റ് സണ്ണി മത്തായി, സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, കലാമേള കോഓര്‍ഡിനേറ്റര്‍ തോമസ് മാറാട്ടുകളം, അബ്രാഹം ലൂക്കോസ്, കുഞ്ഞുമോന്‍ ജോബ് എന്നിവര്‍ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി പ്രവര്‍ത്തിച്ചു

യുക്മ സൌത്ത് വെസ്റ്റ്

യുക്മ സൌത്ത് വെസ്റ്റ് റിജിയന്‍ കലാമേള ഇന്നലെ ഗ്ലോസ്‌റ്റെര്‍ മലയാളി അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിപ്റ്റ് സ്‌കൂളില്‍ വെച്ചാണ് നടന്നത് ഒന്‍പത് മണിക്ക് രെജിസ്‌ട്രേഷന്‍ ആരംഭിച്ചു യുക്മ ദേശിയ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം നിരവഹിച്ചു അലിഷ മോളുടെ സ്മരണാഞ്ജലി അര്പ്പിച്ചു കൊണ്ടും തങ്ങളുടെ സണ്ണി ചേട്ടന്റെ അകാല നിര്യാണത്തില്‍ ഓര്‍മ്മകള്‍ പുതുക്കി കൊണ്ടുമാണ് ഉത്ഘാടനം നടന്നത് യുക്മ റിജിയണല്‍ പ്രസിഡന്റ് സജു ജോസഫ് നാഷണല്‍ കമ്മിറ്റി അംഗം യ ടി ട്ടോ തോമസ് റിജിയണല്‍ സെക്രട്ടറി കെ എസ് ജോന്‍സോന്‍ റിജിയണല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു യുക്മ നാഷണല്‍ എക്‌സിക്യുട്ടിവ് അംഗം ശ്രീ ടിറ്റോ തോമസ് ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ഗ്ലോസ്‌റെര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റും കലാമേള വൈസ് ചെയര്‍മാനുമായ ഡോ ബിജു പെരിങ്ങത്തറ സ്വാഗതവും റിജിയണല്‍ സെക്രെടറി ശ്രീ കെ എസ് ജോണ്‍സണ്‍ നന്ദിയും അര്‍പ്പിച്ച യോഗത്തില്‍ അതിഥികളായി യുക്മ നഴ്‌സസ് ഫോറം പ്രസിഡന്റ് ശ്രീ അബ്രഹാം ജോസ് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ശ്രീ എബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഏറ്റവും അധികം പോയിന്റ് നേടി ഈ വര്ഷവും ഗ്ലോസ്‌റ്റെര്‍ ചാമ്പിയന്‍ പട്ടം നിലനിര്ത്തി റീജിയണിലെ ഭൂരിപക്ഷം അംഗ അസോസിയേഷനുകളും പങ്കെടുത്ത കലാമേളയില്‍ ഗ്ലോസ്‌റെര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ഷോണ ഷാജി കിഡ്‌സ് വിഭാഗത്തില്‍ ചാമ്പ്യനായി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഗ്ലോസ്‌റെര്‍ മലയാളി അസോസിയേഷന്റെ തന്നെ ബെനിറ്റ ബിനുമോന്‍ ചാമ്പ്യനായപ്പോള്‍ ജൂനിയര്‍ വിഭാഗത്തില്‍ ബേസിംഗ്‌സ്‌റോക്ക് മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്റെ സോണ്‍സി സാം ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.ഈ വര്‍ഷം യുക്മ ഏര്‍പ്പെടുത്തിയ മലയാളം ഭാഷാ കേസരി പുരസ്‌കാരവും നേടിയത് സോണ്‍സി സാം തന്നെയാണ്. സീനിയര്‍ തലത്തില്‍ ഗ്ലൊസ്‌റ്റെര്‍ മലയാളി അസോസിയേഷന്റെ തന്നെ ഫ്രാങ്ക്‌ലിന്‍ ഫെര്‍നാണ്ടെസ് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയാതോടൊപ്പം കലാമേള കലാപ്രതിഭ പുരസ്‌കാരവും നേടി ഗ്ലോസ്‌റെര്‍ മലയാളി അസോസിയേഷന് അഭിമാനമായി. ഗ്ലോസ്‌റെറിന്റെ തന്നെ ബിന്ദു സോമന്‍ പങ്കെടുത്ത മത്സരങ്ങളിലെല്ലാം വിജയമ നേടി കലാതിലകമായപ്പോള്‍ ഗ്ലോസ്‌റെര്‍ മലയാളി അസോസിയേഷന്‍ റീജിയണിലെ മികച്ച അസോസിയേഷനുകളില്‍ ഒന്നായി മാറി. ഗ്ലോസ്‌റെര്‍ മലയാളി അസോസിയേഷന്‍ ഓവറാള്‍ ചാമ്പ്യനായപ്പോള്‍ ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ രണ്ടാം സ്ഥാനത്തെത്തി എവര്‍റോളിംഗ് ട്രോഫി നേടി. കലാമേളയില്‍ ആദ്യമായി പങ്കെടുത്ത വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ സ്വിന്‍ഡന്‍ പോയിന്റ് നിലവാരത്തില്‍ മൂന്നാം സ്ഥാനത്തെത്തിയതും ഏറെ ശ്രദ്ധെയമായി. നാഷണല്‍ സെക്രെടറി ശ്രീ സജീഷ് ടോം, നാഷണല്‍ എക്‌സിക്യുട്ടിവ് അംഗം ശ്രീ ടിറ്റോ തോമസ് റീജിയണല്‍ ഭാരവാഹികള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി.

യുക്മ നോര്ത്ത് വെസ്റ്റ്

നോര്ത്ത് വെസ്റ്റ് റിജിയന്റെ കലാമേള ഇന്നലെ ബോള്‍ ട്ടന്‍ മലയാളി അസ്സോസ്സിയേഷന്റെ നേതൃത്വത്തില്‍ സൈന്റ്‌റ് ജെയിംസ് സ്‌കൂളിലെ കമനീയ വേദിയില്‍ വെച്ച് നടന്നു ദേശിയ ട്രെഷരാര്‍ ഷാജി തോമസ് ഉത്ഘാടനം നിര്വഹിച്ച കലാമേളയില്‍ നാഷണല്‍ കമ്മിറ്റി നേതാക്കള്‍ ആയ ആന്‍സി ജോയ് , വറുഗീസു ജോണ്‍ .,ദിലീപ് മാത്യു , മനോജ് കുമാര്‍ പിള്ള എന്നിവര്‍ പങ്കെടുത്തു റിജിയന്‍ പ്രസിഡന്റ് സിജു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രടറി ഷിജോ വറുഗീസു സ്വാഗതം ആശംസിച്ചു . കലാമേള ആതിഥേയരായ ബോള്‍റ്റന്‍ മലയാളി അസ്സോസ്സിയേഷന്‍ പ്രസിഡന്റ് കുരിയന്‍ ജോര്‍ജ്ജു ,നാഷണല്‍ ജോയിന്റ് സെക്രടറി ആന്‍സി ജോയ് എന്നിവര്‍ ആശംസ കള്‍ അര്‍പ്പിച്ചു സംസാരിച്ചു . തുടര്‍ന്ന് വാശിയേറിയ മത്സരങ്ങള്‍ നടന്നു . മത്സരങ്ങള്‍ക്കൊടുവില്‍ .വാറിംഗ്റ്റന്‍ മലയാളി അസ്സോസ്സിയേഷന്‍ ഏറ്റവും കുടുതല്‍ പോയിന്റ് നേടി ചാമ്പ്യന്‍ പട്ടം അണിഞ്ഞു. ആതിഥേയരായ ബോള്‍ട്ടന്‍ മലയാളി അസ്സോസ്സിയേഷന്‍ തൊട്ടു പിന്നാലെ രണ്ടാം സ്ഥാനം നേടി .മലയാളി അസ്സോസ്സിയേഷന്‍ ഓഫ് പ്രെസ്ട്ടന്‍ മുന്നാം സ്ഥാനം നേടി .വാറിംഗ്റ്റന്‍ മലയാളി അസ്സോസ്സിയേഷന്‍ അംഗങ്ങള്‍ ആയ ഡോണ ജോഷ് കലാതിലകവും . ഡി യോണ്‍ ജോഷ് കലാപ്രതിഭ ഭയും ആയപ്പോള്‍ ഒരു വീടിലേക്കു തന്നെ രണ്ടു സമ്മാനം ലഭിച്ചു എന്ന പ്രത്യേകതയും സ്വന്തമാകി . മാന്‍ചെസ്‌റെര്‍ മലയാളി അസ്സോസ്സിയേഷനില്‍ നിന്നുള്ള അപര്‍ണ നായര്‍ കിഡ്‌സ് വിഭാഗത്തിലെ ചാമ്പ്യന്‍ ആയി സീനിയര്‍ വിഭാഗത്തില്‍ ജോബി സൈമണ്‍ ചാമ്പ്യന്‍ ആയി. ആര്‍ട്‌സ് കോ ഓര്ടിനെറ്റര്‍ സുനില്‍ മാത്യു നന്ദി പറഞ്ഞു പരിപാടികള്‍ക്ക് വൈസ് പ്രസിഡന്റ് ജോബ് ജോസഫ് , ട്രെഷരാര്‍ ലിജു മാനുവല്‍ എന്നിവര് പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.