കെവിന് ഫ്രെണ്ടിനെ ഡയല് ചെയ്തപ്പോള്‍ അവസാനത്തെ ഒരക്കം
മാറിപ്പോയി.ഫോണ്‍ എത്തിയത് ഒരു പെണ്‍കുട്ടിയുടെ നമ്പറിലേക്ക്.റോങ്ങ്നമ്പര്‍ എന്ന് പറഞ്ഞ് അവള് ഫോണ്‍ കട്ട് ചെയ്തു.അവളുടെ സ്വീറ്റ് വോയിസില്‍ ആകൃഷ്ടയായ അവന് വെറുതെ ഒരു പേരില്‍ ആ നമ്പര്‍ സേവ് ചെയ്തു. വാട്സപ്പില്‍ പരതിയപ്പോള്‍ ,അവളുടെ ഫോട്ടോയും ഉണ്ട്;സുന്ദരി.ഫോട്ടോ കണ്ടിഷ്ടപ്പെട്ട അവന് അവള്‍ക്ക് തുരുതുരാ മെസ്സേജുകള്‍ വിട്ടു.പതിയെ സൌഹൃദവും പ്രണയവും കടന്നു ആ ബന്ധം.കെവിനെ വിശ്വസിച്ച് വീട് വിട്ടിറങ്ങിയ ആ പെണ്‍കുട്ടി ബസ് സ്റ്റോപ്പില്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും കെവിന് വന്നില്ല. മെസ്സെജുകള്‍ക്കും ഫോണുകള്‍ക്കും മറുപടി കിട്ടാതെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്റ്റെ ചതി മനസിലായ അവള് മനോനില തെറ്റി ആശുപത്രിയിലായി.
ഒരാളുടെ മാത്രമല്ല പലരുടെ കഥയാണിത്.
അക്ഷരങ്ങളിലൂടെ മാത്രം കറങ്ങി നടന്ന SMSന്റെ സ്ഥാനം കവര്‍ന്ന വാട്സപ്പ് പരിധിയില്ലാത്ത ടെക്സ്റ്റിനൊപ്പം ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ അവസരം തന്നു.നമ്മുടെ രഹസ്യങ്ങളും ഇഷ്ടങ്ങളും പരദൂഷണവും ഇത് വഴി പങ്കുവെച്ചു.സ്ഥിരം ഉപയോഗിക്കാറുണ്ടെങ്കിലും വാട്സപ്പിലെ സ്വകാര്യതാ സുരക്ഷാ പ്രശ്നങ്ങള്‍ നമ്മളില്‍ പലരും കാര്യമാക്കാറില്ല.വാട്സാപ്പ് അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ചില പൊടിക്കൈകള്‍ ചുവടെ നല്കുന്നു.
വഴിയെ പോകുന്നവര്‍ എന്തിനു എന്നെ കാണണം ?
നിലവില്‍ വാട്സാപ്പിലെ നമ്മുടെ പ്രൊഫൈല്‍ പിക്ചര്‍ നമ്മളുമായി യാതൊരു ബന്ധവുമില്ലാത്ത ആര്‍ക്കും കാണാനും ഡൌണ്‍ലോഡ് ചെയ്യാനും കഴിയും. ചിത്രം ഗൂഗിള്‍ ഇമേജസില്‍ സേര്‍ച്ച് ചെയ്തു ഫുള്‍ ഡീടെയ്ല്സും കണ്ടു പിടിക്കാം. എന്നാല്‍ വാട്സപ്പ് സെറ്റിങ്ങ്സില്‍ ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാം
1. നിങ്ങളുടെ പ്രൊഫൈല്‍ പിക്ച്ചര്‍ ആരൊക്കെ കാണണം എന്ന് നിശ്ചയിക്കാം.
സെറ്റിംഗ്സ് തുറക്കുക. തുടര്‍ന്ന് വരുന്ന ലിസ്റ്റില്‍ നിന്ന്
വാട്സ് അപ്പ് ‘അക്കൗണ്ട്’ സിലെക്റ്റ് ചെയ്യുക.അതിന് ശേഷം ‘പ്രൈവസി സെറ്റിംഗ്സ്’ തിരഞ്ഞെടുക്കുക ചെയുക. അടുത്ത ലിസ്റ്റില്‍ നിന്ന് ‘പ്രൊഫൈല്‍ ഫോട്ടോ’ സിലെക്റ്റ് ചെയ്യുക. ഇനി നിങ്ങളുടെ ചിത്രം ആര്‍ക്കൊക്കെ കാണാം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.
1. Everyone –വാട്സപ്പിലുള്ള ആര്‍ക്കും
2. My Contactsനിങ്ങളുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ള ആളുകള്‍ക്ക് മാത്രം
3. Nobody – നിങ്ങള്‍ക്ക് മാത്രമെ കാണാന്‍ കഴിയൂ.
Settings>Account>Privacy >Profile Photo
2. ‘ലാസ്റ്റ് സീന്‍’ ആരൊക്കെ അറിയണമെന്ന് നിശ്ചയിക്കാം
പലരും ഉറങ്ങാന്‍ കിടന്നോ,എണീറ്റോ,ജോലി ചെയുവാണോ എന്നൊക്കെ
അറിയാന്‍ ‘Last seen’ ഓപ്ഷന്റെ സഹായം തേടാറുണ്ട്.അപരിചിതര്‍ എന്തിന് നിങ്ങളെ നിരീക്ഷിക്കണം? അത് മാറ്റാം
മുമ്പ് പറഞ്ഞ ‘പ്രൈവസി സെറ്റിങ്ങ്സില്‍’ ‘Last seen’ ഓപ്ഷന്
സിലെക്റ്റ് ചെയ്യുക.അവിടെയും മുമ്പ് പറഞ്ഞപോലെതന്നെ മൂന്ന്
ഓപ്ഷനുകള്‍ ഉണ്ടാകും.
Everyone | My Contacts | Nobody
Settings>Account>Privacy >Settings>Last seen
3. നിയന്ത്രിക്കാം വാട്സപ്പ് സ്റ്റാറ്റസും
വാട്സപ്പില്‍ നമ്മുടെ നിലപാടുകളും വിശേഷങ്ങളും പങ്കുവയ്ക്കാനുള്ള ഇടമാണ് സ്റ്റാറ്റസ്. മേല്‍പ്പറഞ്ഞ രീതിയില്‍ തന്നെ നമ്മുടെ സ്റ്റാറ്റസും ആരൊക്കെ കാണണമെന്ന് നിശ്ചയിക്കാം
പ്രൈവസി സെറ്റിംഗ്സില് ‘status’ സിലെക്റ്റ് ചെയുക.അവിടെയും
മെനുവില്‍ നിന്ന് ഒരു ഓപ്ഷന് തിരഞ്ഞെടുക്കാം
Everyone | My Contacts | Nobody
Settings>Account>Privacy >Last seen
4. വാട്സപ്പിനു പൂട്ടിടാം
ഗൂഗിളില്‍ എന്തോ നോക്കാനാണെന്ന് പറഞ്ഞ് കൂട്ടുകാരന്റെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങിച്ചിട്ട് അവന്റെ വാട്സപ്പില്‍ കയറി ഫ്രണ്ട്സിനെ
ചീത്തവിളിക്കുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടാകാറുണ്ട്.അതിന് പരിഹാരമാണ് Applock,WhatsApp Lock,Smart App Lock തുടങ്ങിയ ആപ്പുകള്‍.
ഈ ആപ്പിലൂടെ വാട്സപ്പിനു മാത്രമായി ഒരു പാസ്സ്വേര്‍ഡ് നിശ്ചയിക്കാം. പിന്നെ ആ പാസ്സ്വേര്‍ഡ് എന്റര്‍ ചെയ്താല്‍ മാത്രമേ വാട്സപ്പ് തുറക്കപ്പെടു.
5. ഫോണ്‍ നഷ്ടപ്പെട്ടാല്‍ വാട്സപ്പ് ഡീ ആക്ടിവേറ്റ് ചെയ്യാം
നമ്മുടെ ഫോണ്‍ നഷ്ടപ്പെട്ടാല്‍,അതിനുള്ളിലെ വാട്സപ്പ് മറ്റൊരാള്‍
ദുരുപയോഗം ചെയുന്നത് തടയുക സാധ്യമാണോ?സാധ്യമാണ്.
i) അങ്ങനെ സംഭവിച്ചാല്‍ സര്‍വീസ് പ്രൊവൈഡറിനെ വിളിച്ച് സിം ഡീ
ആക്ടിവേറ്റ് (ലോക്ക് ചെയ്ത്) ചെയ്ത് അതെ നമ്പറില്‍ ഡ്യുപ്ലിക്കേറ്റ്
സിം കരസ്ഥമാക്കുക.പുതിയ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.വാട്സപ്പ്
ഒരു സമയത്ത് ഒരു ഫോണ്‍ നമ്പറില്‍ നിന്ന് മാത്രമേ ഉപയോഗിക്കാന്‍
സാധിക്കുകയുള്ളൂ എന്നതിനാല്‍ നഷ്ടപെട്ട ഫോണിലെ വാട്സാപ്പ് ഡീ
ആക്ടിവേറ്റ് ആയിക്കൊള്ളും. എങ്കിലും വൈഫൈ ഉപയോഗിച്ച് ആ
അക്കൗണ്ട് ഉപയോഗപ്പെടുത്താന്‍ സാധ്യത ഉള്ളതിനാല്‍ രണ്ടാമത്തെ
വഴി കൂടി ശ്രമിക്കാവുന്നതാണ്.
ii) പുതിയ ഫോണില്‍ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാന്‍
താല്‍പ്പര്യമില്ലെങ്കില്‍,നമ്മുടെ ഫോണ്‍ നമ്പര്‍ ഉള്‍ക്കൊള്ളിച്ച്
റിക്വെസ്റ്റ് ഇമെയില്‍ ചെയ്താല്‍ വാട്സപ്പ് ടീം അക്കൗണ്ട് ഡീ
ആക്ടിവേറ്റ് ചെയ്തുകൊള്ളും.
ലേഖകനെക്കുറിച്ച്.
സൈബര്‍ സുരക്ഷ ,സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ പരിശീലന പരിപാടികള്‍ നടത്തുന്ന ലേഖകന്റെ യഥാര്‍ഥ പേര് നിതിന്‍ ജോസ്.
ഹൈ സ്കൂള്‍ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ‘നിജൂള്‍’ എന്ന പേരില്‍ തുടങ്ങിയബ്ലോഗ്ഏറെ ശ്രദ്ധേയമാണ്.ബ്ലോഗ്ഗര്‍,നേതൃത്വപരിശീലകന്‍,പ്രഭാഷകന്‍, യുവ എഴുത്തുകാരന് എന്ന നിലയില്‍ പ്രശസ്തന്‍.സ്വദേശം കാഞ്ഞിരപ്പള്ളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല