1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2015

സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നു. അമ്പതാം പിറന്നാള്‍ ദിവസം തുറന്നടിച്ച് ഷാരൂഖ് ഖാന്‍. രാജ്യത്ത് അസഹിഷ്ണുത ശക്തമായ തോതില്‍ ഉയരുന്നുവെന്നായിരുന്നു ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പരാമര്‍ശം. രാജ്യത്തെങ്ങും അസഹിഷ്ണുത വ്യാപിക്കുകയാണെന്നും അതില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ച് കൊടുക്കുന്നതിനോട് തനിയ്ക്ക് യോജിപ്പാണെന്നും ഷാരൂഖ് പറയുന്നു.

എന്നാല്‍ താന്‍ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുന്നില്ല. ഒരു സിനിമാ താരം എന്ന നിലയില്‍ തനിയ്ക്ക് ഒരു പരിധിയുണ്ടെന്നും ഷാരൂഖ് പറയുന്നു. പക്ഷേ പ്രതിഷേധക്കാരുടെ സമര രീതിയോട് ബഹുമാനമുണ്ടെന്നും ഷാരൂഖ് പറഞ്ഞു. ഇന്നലെ തന്റെ അമ്പതാം പിറന്നാള്‍ പ്രമാണിച്ച് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഇക്കാര്യം വ്യക്തമാക്കിയത്.

കലാകാരന്മാരുടെ പ്രതിഷേധത്തില്‍ തനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു പ്രതികരണം തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല. താനൊരു സിനിമാ താരമെന്ന നിലയില്‍ തനിയ്ക്ക് പരിധിയുണ്ടെന്നും ഷാരൂഖ് പറഞ്ഞു.

ഷാരൂഖിന്റെ പരാമര്‍ശം വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പിന്തുണയും ഉയര്‍ത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഒരു ബോളിവുഡ് സൂപ്പര്‍ താരം കേന്ദ്ര സര്‍ക്കാരിനെതിരേയും രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെയും പരസ്യമായി രംഗത്തുവരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.