1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2015

ഒക്ടോബര്‍ 31 ന് ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ആധിതേയത്വം വഹിച്ചു നടന്ന യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേളയില്‍ കലാമേള കിരീടം വാറിഗ്ടണ് മലയാളി അസോസിയേഷന്‍ നിലനിര്‍ത്തി ,റണ്ണേര്‍സ് അപ്പ് ആയി ബോള്‍ട്ടന്‍ മലയാളി അസോസിയേഷനും തെരഞ്ഞെടുക്കപ്പെട്ടു, കലാപ്രതിഭയായി ഡിയോന്‍ ജോഷും കലാതിലകമായി ഡോണ ജോഷും തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ അസോസിയേഷനുകളും അതിലെ അംഗങ്ങളും ഒരു ഉത്സവമാക്കിമാറ്റുകയായിരുന്നു ഈ കലാമേളയെ.

ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും രാഷ്ട്രിയത്തിന്റെയും ചിന്തകളും അതിപ്രസരവുമില്ലാതെയാകണം യുക്മ വളരേണ്ടത് ,എങ്കില്‍ മാത്രമേ യുകെയില്‍ ഈ സംഘടനയ്ക്ക് നിലനില്‍പ്പ് ഉണ്ടാകുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ യുക്മ നാഷണല്‍ ട്രഷറര്‍ പറഞ്ഞത് സദസ്സ് ഹര്‍ഷാരവത്തോടെയാണ് പ്രതികരിച്ചത്.യുകെയില്‍ യുക്മയുണ്ടായിരിക്കുന്നത് തന്നെ യുകെയിലെ അസോസിയേഷനും മലയാളികള്‍ക്കും വേണ്ടിയാണ് അല്ലാതെ അതിലെ ഭാരവാഹികള്‍ക്ക് വേണ്ടിയുള്ളതല്ലായെന്ന് അധ്യക്ഷ പ്രഭാഷണത്തില്‍ റീജിയണല്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസഫ് ചൂണ്ടി കാട്ടി സംസാരിച്ചു .2009 ജൂലൈ 4 ന് തെളിയിച്ച തിരിയില്‍ നിന്ന് ഇന്ന് യുക്മ ബഹു ദൂരം മുന്നിലേക്ക് കുതിച്ചുവെന്ന് യുക്മ സ്ഥാപക പ്രസിഡണ്ടും കലാമേളയുടെ ശില്‍പ്പിയുമായിരുന്ന ശ്രീ വര്‍ഗ്ഗീസ് ജോണ് ചടങ്ങില്‍ പറഞ്ഞു.

രാവിലെ 10.30 ന് തുടങ്ങിയ ഈ കലാമേള വൈകിട്ട് 9 മണിയോടെയാണ് അവസാനിച്ചത്.വാശിയേറിയ മത്സരത്തില്‍ ആതിഥേയ അസോസിയേഷനെ പിന്തള്ളി വാറിഗ്ടണ് അസോസിയേഷന്‍ കിരീടം നിലനിറുത്തി. ഇത്തവണ , കലാപ്രതിഭ പട്ടവും കലാതിലക പട്ടവും ഒരു വീട്ടിലേക്ക് എത്തി ചേര്‍ന്നുവെന്നതാണ് വലിയൊരു പ്രത്യേകത. സഹോദരങ്ങളായ ഡിയോന്‍ ജോഷും ഡോണ ജോഷുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.അതോടൊപ്പം കിഡ്‌സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള അപര്‍ണ്ണ നായരും സീനിയര്‍ വിഭാഗത്തില്‍ സൈമണും വ്യക്തിഗത ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ടു.

13 അസോസിയെഷനുകളിലായി പരന്നുകിടക്കുന്ന ഈ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ ഇന്ന് യുക്മയുടെ ജനകീയ പ്രവര്‍ത്തനങ്ങളുമായി സജീവ ഭാഗഭാക്കുകളായി മാറിക്കഴിഞ്ഞു.കലാമേളയില്‍ അംഗ അസോസിയേഷനുകള്‍ തങ്ങളുടെ കുട്ടികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതില്‍ അതീവ ജാഗ്രതയോടെയാണ് പ്രവര്‍ത്തിച്ചു വരുന്നത്,അതിനാല്‍ തന്നെ കേരളത്തിലെ കലോല്‍സവങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള മത്സരങ്ങളാണ് ഈ കലാമേളയില്‍ അരങ്ങേറിയത്.

 

യുക്മ നാഷണല്‍ ജോയിന്റ് സിക്രട്ടറി ശ്രീമതി ആന്‍സിജോയി,നാഷണല്‍ എസിക്യുട്ടിവ് മെംബര്‍ ദിലീപ് മാത്യു , യുക്മ സൌത്ത് ഈസ്റ്റ് റീജീയന്‍ പ്രസിഡഡ് ശ്രീ മനോജ് കുമാര്‍ പിള്ള ,റീജിയന്‍ ട്രഷറര്‍ ശ്രീ ലൈജു മാനുവല്‍ , റീജിയന്‍ വൈസ് പ്രസിഡഡ് ശ്രീ ജോബ് ജോസഫ്, റീജിയന്‍ ജോയിന്റ് ട്രഷറര്‍ ശ്രീ ജോണി മൈലാടിയില്‍ , ആധിതേയ അസോസിയേഷന്‍ പ്രസിഡഡ് ശ്രീ കുരിയന്‍ ജോര്‍ജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.തുടര്‍ന്ന് എല്ലാ അസോസിയേഷന്‍ പ്രസിഡഡ്മാരും ചേര്‍ന്ന് തിരി തെളിച്ചതോടെ കലാമേളയുടെ മത്സരങ്ങള്‍ക്ക് തുടക്കമായി. റീജിയണല്‍ സിക്രട്ടറി ഷിജോ വര്‍ഗ്ഗീസ് സ്വാഗതവും ആര്ട്‌സ് കോഓഡിനെറ്റര്‍ സുനില്‍ മാത്യു നന്ദിയും അര്‍പ്പിച്ചു.

ഈ കലാമേള വന്‍ വിജയമാക്കാന്‍ പങ്കെടുക്കാനെത്തിയ ഓരോ മത്സരാര്‍ത്തിക്കും മാതാപിതാക്കള്‍ക്കും പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും റീജിയണല്‍ കമ്മറ്റി പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുന്നു.

കലാമേള വിജയികളെ നിശ്ചയിക്കുന്നതിനായി നമ്മോട് സഹകരിച്ച ജഡ്ജ്മാരായ മരിയ തങ്കച്ചന്‍ ,ഡോ ശ്രീജ ആരുട്ടി ,മഞ്ജു വിന്‍സെന്റ് ,അനില കൊച്ചിട്ടി ,ജോയിപ്പാന്‍ ,ബെന്നി ഒള്‍ദാം,ഷാന്റി ഒള്‍ദാം,രഞ്ജിത്ത് ഗണേഷ് എന്നിവരുടെ സേവനം എടുത്ത് പറയേണ്ടതാണ്.

ഈ കലാമേളയുടെ വിജയത്തിനായി ആല്‍ബര്‍ട്ട് പ്രെസ്റ്റന്‍ ,ജിജോ പ്രെസ്റ്റന്‍ ,ഷാരോണ് ബോള്‍ട്ടന്‍ ,എബിന്‍ ബോള്‍ട്ടന്‍ ,സുരേഷ് നായര്‍ എന്നിവരുടെ നിസ്വാര്‍ത്ഥ സേവനം എടുത്ത് പറയേണ്ടതാണ്. അതുപോലെ ആങ്കര്‍ ആയി എത്തിയ സുബി ഷിബു ബോള്‍ട്ടനെ പ്രത്യേകം നോര്‍ത്ത് വെസ്റ്റ് കമ്മറ്റി അഭിനന്ദിക്കുന്നു.

കലാമേളയുടെ വിജയത്തിനായി നമ്മോട് സഹകരിച്ച പ്രമുഖ സ്‌പോണ്‌സര്‍മാരായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വിസസ്, മുത്തൂറ്റ് ഗ്രൂപ് ,ഫാസ്റ്റ് റിംഗ് ഗ്ലോബല്‍ ഒന്‍ലൈന്‍ ട്യുഷന്‍ ,ലോ ആന്‍ഡ് ലോയേര്‍സ് ,ഏലൂര്‍ കന്‍സള്‍ട്ടന്‍സി,ബ്ലീച് പെട്രോളിയം,മൂണ് ലൈറ്റ് ബെഡ്‌റും ആന്‍ഡ് കിച്ചന്‍സ് ബോള്‍ട്ടന്‍ സൌണ്ട് സിസ്റ്റം നല്കിയ ബെന്നി ഒള്‍ദാം,ജോണീസ് കാറ്ററിംഗ് സര്‍വ്വീസ് എന്നിവരോട് പ്രത്യേകം നന്ദി അറിയിക്കുന്നു.

യുക്മ റീജിയണല്‍ കലാമേള വന്‍വിജയ മാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി റീജിയണല്‍ കമ്മറ്റി പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുന്നു.

കലാമേളയുടെ ഫോട്ടോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://picasaweb.google.com/101050739436964474352/KALAMELA2015#6212287241916699922

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.