സുരേഷ് കുമാര്‍: യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാണ്ട്സ് കലാമേള ഒക്ടോബര്‍ 31 ശനിയാഴ്ച വോള്വെര്ഹാംപ്ടനില് വെച്ച് നടന്നു. റിജിയണല്‍ പ്രസിഡന്റ് ജയകുമാര്‍ നായരുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കലാമേളയുടെ ഉദ്ഘാടനം യുക്മ ദേശീയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് നിര്‍വഹിച്ചു .റീജണല്‍ സെക്രടറി ഡിക്സ് ജോര്‍ജ് സ്വാഗതം ആശംസിച്ച യോഗത്തില്‍ മുന്‍ ദേശിയ പ്രസിഡന്റ് വിജി കെ പി , നാഷണല്‍ പി ആര് ഓ അനീഷ് ജോണ്‍,ആതിഥ്യ സംഘടനയായ വാമിന്റെ പ്രസിഡണ്ട് സാനു ജോസഫ്,റീജണല്‍ ആര്‍ട്സ് കോ ഓര്‍ഡിനെറ്റര്‍ സന്തോഷ് തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
യുക്മ ദേശിയ ഉപാധ്യക്ഷ ബീന സെന്‍സ്, യുക്മ മിഡ്ലാണ്ട്സ് റിജിയന് കലാമേള മുഖ്യ സംഘാടകനും കമ്മിറ്റി ട്രെഷററും ആയ സുരേഷ് കുമാര്‍ ,റിജിയണല്‍ വൈസ് പ്രസിഡണ്ട് എബി ജോസഫ് നെടുവാംപുഴയില്‍,സ്പോര്‍ട്സ് കോ ഓര്‍ഡിനെറ്റര്‍ പോള്‍ ജോസഫ് ,ജോയിന്റ് സെക്രട്ടറി മെന്റെക്സ് ജോസഫ്,കമ്മിറ്റി അംഗങ്ങളായ നോബി ജോസഫ്,ബിജു ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം റീജനില്‍ നിന്നുള്ള നുറു കണക്കിന് കലാപ്രേമികളെ സാക്ഷി നിര്‍ത്തിക്കൊണ്ട് അരങ്ങേറിയ മിഡ് ലാണ്ട്സ് കലാമേളയില്‍ ഇത് മുന്നാം തവണയും ലെസ്റെര്‍ കേരള കമ്മ്യൂണിറ്റി ഏറ്റവും അധികം പോയിന്റ് നേടിക്കൊണ്ട് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി. മൈക്ക വല്‍സാല്‍ രണ്ടാം സ്ഥാനതെത്തി. എസ് എം എ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിനാണ് മൂന്നാം സ്ഥാനം .മൈക്ക വാല്‍സാളില്‍ നിന്നുള്ള ജ്യോതിക പാലക്കല്‍ കലാതിലകമായി. കലാതിലകത്തിന്റെ പ്രത്യേക സമ്മാനം ദേശിയ ഉപാധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ് നല്കി. എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷനിന് നിന്നുള്ള സാജു വറുഗീസ് കലാപ്രതിഭ പട്ടം യുക്മ ദേശീയ ഉപാധ്യക്ഷ ബീന സെന്‍സില്‍ നിന്നും ഏറ്റു വാങ്ങി.
കിഡ്സ് വിഭാഗത്തില്‍ അഖില്‍ ജെയ്സ്,ജാസ്മിന് തോമസ്;സബ് ജൂനിയര്‍ വിഭാഗത്തില്‍ അദായി വര്‍ഗീസ് ജോര്‍ജ്, ജോവാന് റോസ് തോമസ്,ജൂനിയര്‍ വിഭാഗത്തില്‍ അമല്‍ സിബി,ജോയല്‍ സോണി ജോര്‍ജ്,ജ്യോതിക പാലക്കല്‍,സീനിയര്‍ വിഭാഗത്തില്‍ സാജു വര്‍ഗീസ്, മരിയ അബ്രഹാം എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാര്.
മൂന്നു സ്റ്റെജുകളിലായി നടന്ന കലാമേള രാത്രി ഒന്‍പതു മണിയോടെയാണ് സമാപിച്ചത്ക്ക.ജേക്കബ് പുന്നൂസ്,സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേല്‍,സാനു ജോസഫ് എന്നിവര്‍ ഒന്നാം നമ്പര്‍ സ്റ്റേജും ഷിബു പോള്‍,ജോര്‍ജ് കുട്ടി,അനില്‍ ആലനോലിക്കല്‍ എന്നിവര്‍ രണ്ടാം നമ്പര്‍ സ്റ്റേജും, ജോണ്‍ മുളയിങ്കല്‍, ടിന്റാസ് ദാസ്,പ്രസാദ് ചന്ദ്രന്,സാബു ജോസഫ് എന്നിവര്‍ മൂന്നാം നമ്പര്‍ സ്റ്റേജും കൈകാര്യം ചെയ്തു.ഓഫീസ് ചുമതല നിര്‍വഹിച്ചത് സുനില്‍ രാജന്,അജയ് പെരുംപാലത്ത് ,എബി ജോസഫ്,ബിനുമോന് മാത്യു,സൂരജ് തോമസ് എന്നിവര്‍ ചേര്‍ന്നാണ്..റീജണല്‍ കമ്മിറ്റി നേരിട്ട് നടത്തിയ ഫുഡ് സ്റ്റാളിന്റെ മുഖ്യ ചുമതല ജോര്‍ജ് ദേവസി,മെന്റെക്സ് ജോസഫ് എന്നിവര്‍ക്കായിരുന്നു.വാം, മൈക്ക എന്നീ സംഘടനകളിലെ കമ്മിറ്റി അംഗങ്ങളാണ് രെജിസ്ട്രേഷന് ചുമതല നിര്‍വഹിച്ചത്.
കഴി ഞ്ഞ കുറെ ദിവസങ്ങളിലെ അധ്വാനം വിജയം കണ്ടതിന്റെ ആത്മ സംതൃപ്തിയിലാണ് ആതിഥേയ സംഘടനയായ വെഡ്നെസ്ഫീല്‍ഡ് മലയാളി അസോസിയേഷനിലെ അംഗങ്ങള്‍. വന്‍ വിജയമായി പര്യവസാനിച്ച യുക്മ മിഡ്ലാണ്ട്സ് റീ ജ ന ല്‍ കലാമേള യുടെ ആതിഥേയരാകുവാന്‍ കഴിഞ്ഞത് അഭിമാനത്തോടുകുടിയാണ് വാം കാണുന്നതെന്നും സംഘടനയോട് ചേര്‍ന്ന് നിന്ന് പൂര്‍ണ പിന്തുണ നല്കിയ മൈക്ക വാല്‍സാല്‍ നേതൃത്വത്തോട് നന്ദി പറയുന്നതായും വാം പ്രസിഡണ്ട് സാനു ജോസഫ് അറിയിച്ചു.
എക്കാലത്തെയും മികച്ച പരിപാടികളും ജന പങ്കാളിത്തവുമായി കലാമേള വന്‍ വിജയമാക്കിയ എല്ലാവര്ക്കും പ്രത്യേക നന്ദി അറിയിക്കുന്നതായി റീജണല്‍ കമ്മിറ്റി പ്രസിഡണ്ട് ജയകുമാര്‍ നായര്‍,സെക്രട്ടറി ഡിക്സ് ജോര്‍ജ്,ട്രഷറര്‍ സുരേഷ് കുമാര്‍,ആര്‍ട്സ് കോ ഓര്‍ഡിനെറ്റര്‍ സന്തോഷ് തോമസ് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് യുക്മ മിഡ്ലാണ്ട്സ് റീജിയന്റെ ഫെയിസ് ബുക്ക് ഗ്രൂപ്പ് സന്ദര്‍ശിക്കുക..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല