1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2015

സ്വന്തം ലേഖകന്‍: തീവണ്ടി യാത്രയില്‍ സ്ത്രീകള്‍ക്ക് തുണയായി ആര്‍പിഎഫ് മൊബൈല്‍ ആപ്പ് വരുന്നു. ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് മെബൈല്‍ അപ്ലിക്കേഷന്‍ സേവനം കൊണ്ടു വരുന്നതിന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോര്‍സ് മുന്നോട്ടു വന്നിരിക്കുന്നത്.

മൊബൈല്‍ ആപ്ലിക്കേഷനു പുറമെ എല്ലാ ട്രെയിനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. പുതിയ ആപ്ലിക്കേഷന്‍ ആര്‍പിഎഫുമ്മായി ഏകോപിപ്പിച്ചായിരിക്കും പ്രവര്‍ത്തിക്കുക.

റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന മോഷണവും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ തടയുന്നതിനും സജ്ജീകരണമൊരുക്കുന്നുണ്ട്. സ്ത്രീകള്‍ക്കു നേരെയുണ്ടാക്കുന്ന അക്രമങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.