സ്വന്തം ലേഖകന്‍: സെല്‍ഫി ഭ്രമം മൂത്ത് നിര്‍ത്തിയിട്ട് തീവണ്ടിക്കു മുകളില്‍ കയറി സെല്‍ഫി, മുംബൈയില്‍ പതിനാലുകാരന് മരിച്ചു. നഹൂര്‍ സെന്‍ട്രന്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിക്കു മുകളില്‍ മുകളില്‍ കയറി നിന്ന് സെല്‍ഫി എടുത്ത സഹില്‍ ഈശ്വര്‍ എന്ന എട്ടാം ക്ലാസുകാരനാണ്‍ണ് ഷോക്കേറ്റ് മരിച്ചത്.
നിര്‍ത്തിയിട്ട ചരക്ക് തീവണ്ടിക്കു മുകളില്‍ കയറി നിന്നായിരുന്നു മരണ സെല്‍ഫി എടുത്തത്. അബദ്ധത്തില്‍ 25000 വോള്‍ട്ട് വൈദ്യുതി കടന്നു പോകുന്ന ഇലക്ട്രിക് കമ്പിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
25000 വോള്‍ട്ട് വൈദ്യുതി പ്രവഹിക്കുന്ന ഇലക്ട്രിക് കമ്പിയില്‍ തട്ടിയ ഉടന്‍ സഹില്‍ പിടഞ്ഞ് തീഴെ വീഴുകയായിരുന്നു. സഹീലിന്റെ ശരീരത്തില്‍ 80% പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടു ദിവസം മുന്‍പ് സഹിലിന് അച്ഛന് സമ്മാനമായി വാങ്ങി കൊടുത്തതാണ് മൊബൈല്‍ ഫോണ്‍. സെന്റ് ഫ്രാന്‍സിസ് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ സഹില്‍ പുതിയ ഫോണ്‍ കിട്ടിയതിന്റെ ആഘോഷത്തില്‍ കൂട്ടുകാരുമൊത്ത് റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു അത്യാഹിതം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല