സ്വന്തം ലേഖകന്‍: പ്രസിഡന്റിനെതിരായ വധശ്രമം, മാലിദ്വീപില്‍ 30 ദിവസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ദേശീയ സുരക്ഷയുടെ ഭാഗമായാണ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 253 പ്രകാരം രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.
ബുധനാഴ്ച 12 മണിയ്ക്ക് ആരംഭിച്ച അടിയന്തിരാവസ്ഥ 30 ദിവസത്തേക്ക് നീണ്ടു നില്‍കും. പ്രസിഡന്റ് അബ്ദുള്ള ഗയൂമിന്റെ വസതിക്ക് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും ബോംബ് കണ്ടെടുത്തതാണ് പെട്ടെന്നുള്ള അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന് കാരണം.
സുരക്ഷ ജീവനക്കാര്‍ ബോംബ് നിര്‍ജീനമാക്കിയതിനാല്‍ അപകടം ഒഴിവായി. സെപ്റ്റംബര്‍ മാസം മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള ഗയൂമിനെതിരെ ഉണ്ടായ വധശ്രമത്തെ തുടര്‍ന്ന് രാജ്യത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കേസില്‍ മാലിദ്വീപ് വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തിരുന്നു.
സെപ്റ്റംബര്‍ 28 നടന്ന അപകടത്തില്‍ നിന്നും പ്രസിഡന്റ് അബ്ദുള്‍ ഗയൂം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഭാര്യക്കും സഹായിക്കും ബോഡി ഗാര്‍ഡിനും സംഭവത്തില്‍ പരിക്ക് പറ്റിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ വൈസ് പ്രസിഡന്റിനെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല