സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ അടിതെറ്റി വീണ കഴുതയാണ് താനെന്നും ഫേസ്ബുക്കിനെ പേടിയാണെന്നും ചെറിയാന്‍ ഫിലിപ്പ്. സ്വന്തം ഫേസ് ബുക്ക് പേജിലാണ് ഫിലിപ്പ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. നേരത്തെ കോണ്‍ഗ്രസ് വനിത നേതാക്കളെ അപമാനിച്ചുള്ള ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.
പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനാലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. വനിതകളെ അപമാനിച്ചുള്ള പോസ്റ്റിന്റെ പേരില്‍ ചെറിയാന്‍ ഫിലിപ്പിനോട് ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.
ജീവിതത്തില്‍ ആരെയും ഒന്നിനെയും പേടിച്ചിട്ടില്ല. എന്നാലിപ്പോള്‍ ഫേസ്ബുക്ക് എന്ന് കേള്‍ക്കുമ്പോള്‍ പേടിയാണെന്ന് ചെറിയാന്‍ ഫിലിപ്പ് തുറന്നു പറയുന്നു.
തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ സമരമാര്‍ഗമാണെന്നും ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട് എന്നായിരുന്നു വിവാദ പോസ്റ്റ്.
കേരള രാഷ്ട്രീയത്തില്‍ വന്‍വിവാദങ്ങള്‍ക്കാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് വഴിതെളിച്ചത്. ചെറിയാന്‍ ഫിലിപ്പിനെ അനുകൂലിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്തെത്തിയപ്പോള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മാപ്പു പറയണം എന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്.
പോസ്റ്റ് വിവാദമായതോടെ ചെറിയാന്‍ ഫിലിപ്പ് ഖേദം രേഖപ്പെടുത്തിയിരുന്നു. വിഷയത്തില്‍ വനിതാ കമ്മിഷന്‍ അന്വേഷണം നടത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല