സ്വന്തം ലേഖകന്‍: ഒരു ദിവസത്തെ വരുമാനം ലക്ഷങ്ങള്‍, യാചകനെ പിടികൂടിയ സൗദി പോലീസിന്റെ കണ്ണുതള്ളി. യാചകര്‍ക്ക് കര്‍ശന നിരോധനമുള്ള സൗദി അറേബ്യയില്‍ സൗദി പോലീസ് പിടികൂടിയ വൃദ്ധനായ യാചകനാണ് തന്റെ വരുമാനം കൊണ്ട് അധികൃതരെ ഞെട്ടിച്ചത്.
വൃദ്ധ യാചകന്റെ ഒരു ദിവസത്തെ വരവ് 11000 സൗദി റിയാല്‍ ( ഏകദേശം 192307.7 ലക്ഷം ഇന്ത്യന്‍ രൂപ) ആണ്. തായിഫിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയ്ക്കടുത്തിരുന്ന് ഭിക്ഷ യാചിക്കുന്നതിനിടയിലാണ് ഈ സമ്പന്നനായ യാചകന് പൊലീസിന്റെ പിടിയിലാകുന്നത്.
പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ വൃദ്ധന്റെ പോക്കറ്റില്‍ 11000 ദിര്‍ഹമാണ് ഉണ്ടായിരുന്നത്. ഒരു ദിവസം കൊണ്ട് തനിയ്ക്ക് ലഭിച്ചതാണ് ഈ തുകയെന്ന് വൃദ്ധന് പൊലീസിനോട് പറഞ്ഞു. മിക്കവാറും വിദേശികളാണ് സൗദിയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഭിക്ഷയെടുക്കുന്നത്. പിടിയിലായാല്‍ ഇവരെ നാടുകടത്തുകയാണ് പതിവ്.
യാചക നിരോധനം നിലവിലുണ്ടെങ്കിലും ഇപ്പോഴും ഭിക്ഷയെടുക്കുന്നവര്‍ രാജ്യത്തുണ്ട്. ദിവസനേ ലക്ഷങ്ങളാണ് യാചകര്‍ സമ്പാദിക്കുന്നത് എന്നതും പരസ്യമായ രഹസ്യമാണ്. ഭിക്ഷാടനം തടയുന്നതിന് വേണ്ടി ഒട്ടേറെ പദ്ധതികളാണ് പൊലീസ് നടപ്പിലാക്കുന്നത്. സൗദിയില്‍ മാത്രമല്ല മറ്റ് പല ഗള്‍ഫ് രാജ്യങ്ങളിലും ഭിക്ഷാടനം നിരോധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല