1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2015

സ്വന്തം ലേഖകന്‍: കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് തുടങ്ങി, പലയിടത്തും കനത്ത മഴ വില്ലനാകുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ഏഴു ജില്ലകളിലാണ് ഇന്നു വോട്ടെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ വോട്ട്. എന്നാല്‍ മിക്ക ജില്ലകളിലും രാവിലെ മുതല്‍ തുടരുന്ന കനത്ത മഴ വില്ലകാകുന്നുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് കൊച്ചി ദക്ഷിണ മേഖല നാവിക കമാന്‍ഡിനു സമീപം കടാരി ബാഗിലുള്ള കേന്ദ്രീയ വിദ്യാലയത്തിലെ ബൂത്തില്‍ ഒന്നരയടി പൊക്കത്തില്‍ വെള്ളം കയറിയതിനാല്‍ പോളിങ് തുടങ്ങാനായില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.

ആലപ്പുഴ ജില്ലയില്‍ നാലിടത്ത് യന്ത്രം പണിമുടക്കിയതു മൂലം വോട്ടിങ് വൈകി. കക്കാഴം, മുഹമ്മ, പത്തിയൂര്‍, ആറാട്ടുപുഴ എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് തടസം നേരിട്ടത്.

മറ്റിടങ്ങളില്‍ വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. ആദ്യ ഘട്ടത്തില്‍ 76% പോളിംഗാണ് രേഖപ്പെടുത്തിയത്. വടക്കന്‍ ജില്ലകളിലായിരുന്നു മികച്ച പോളിംഗ് നടന്നത്. എന്നാല്‍ മഴ വോട്ടര്‍മാരുടെ ആവേശം കെടുത്തിക്കളയുമോ എന്ന ആശങ്കയിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.