1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2015

സ്വന്തം ലേഖകന്‍: പുരസ്‌കാരം തിരിച്ചു നല്‍കാനൊരുങ്ങി അരുന്ധതി റോയിയും, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം. ലോക പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പുരസ്‌കാര ജേതാവുമായ അരുന്ധതി റോയ് 1989 ല്‍ മികച്ച തിരക്കഥയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരമാണ് തിരിച്ചു നല്‍കുന്നത്.

പുരസ്‌കാരം തിരിച്ചു നല്‍കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആശയപരമായ ദുഷ്‌ചെയ്തികള്‍ക്കും പൊതുബോധത്തിനുനേരെയുള്ള അതിക്രമത്തിനും എതിരെ പുരസ്‌കാരം തിരികെ നല്‍കി എഴുത്തുകാരും സനിമാ പ്രവര്‍ത്തകരും അക്കാദമിഷ്യരൊടപ്പവും ചേരാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നുവെന്നും അരുന്ധതി പറഞ്ഞു.

ഇന്‍ വിച്ച് ആനി ഗീവ്‌സ് ഇറ്റ് ദോസ് വണ്‍സ്’ എന്ന ടെലിവിഷന്‍ ഫിലിമിനാണ് അവര്‍ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേഷമിട്ട ചിത്രത്തില്‍ അരുന്ധതി അഭിനയിക്കുകയും ചെയ്തിരുന്നു.

രാജ്യം ഇപ്പോള്‍ അസഹിഷ്ണുത എന്നത് തെറ്റായ വാക്കാണ് ഉപയോഗിക്കുന്നത്. നിരപരാധികളെ കൊല്ലുന്നതിനെ അസഹിഷ്ണുത എന്നല്ല പറയേണ്ടത്, ഇതില്‍ അഗാധമായ മനോവിഷമമാണ് ഈ കൊലപാതങ്ങള്‍ ഉണ്ടാക്കിയത്.

ദശലക്ഷക്കണക്കിന് ദലിതുകള്‍, ആദിവാസികള്‍, മുസ്ലിംകള്‍, കൃസ്ത്യന്‍ എല്ലാവര്‍ക്കും ജീവിക്കണം ഇവര്‍ക്ക നരഗതുല്യമായി ജീവിതമാണ്. എന്നാല്‍ ഭീകരവാദികളായി മാറാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമാണിവിടെ. എവിടെനിന്ന് എപ്പോഴാണ് ആക്രമണം വരിക എന്ന് ആര്‍ക്കും ഉറപ്പില്ല.

യഥാര്‍ത്ഥത്തിലുള്ള മനുഷ്യര്‍ കൊല്ലപ്പെടുന്നതിനെ കുറിച്ച് ഒന്നും പറയുന്നില്ല. എന്നാല്‍, സങ്കല്‍പത്തില്‍ ഉള്ള പശുവിനെ ‘അനധികൃതമായി കൊല്ലുന്നവരെ’ കുറിച്ചാണ് നവലോക ക്രമത്തിന്റെ വക്താക്കള്‍ സംസാരിക്കുന്നത്. നമുക്ക് സ്വതന്ത്രമായി സംസാരിക്കാന്‍ ആവുന്നിങ്കില്‍ സമൂഹത്തെ വിഡ്ഢിക്കൂട്ടങ്ങളുടെ ഒരു രാഷ്ട്രമാക്കി മാറ്റുകയാവുമെന്നും അരുന്ധതി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.