സ്വന്തം ലേഖകന്‍: സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പില്‍ മഴയെ വകവക്കാതെ കനത്ത പോളിംഗ്. 76.86% വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തി. വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാല്‍ ഇന്ന് റിപോളിംഗ് നടക്കുന്ന ബൂത്തുകളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായാലെ പൂര്‍ണ പോളിംഗ് ശതമാനം കണക്കാക്കാന്‍ കഴിയൂ.
എന്നാല്‍ അവസാനം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടുഘട്ടങ്ങളിലായി കേരളത്തിലെ പോളിങ് ശതമാനം 77.35 ആണ്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രണ്ടുഘട്ടങ്ങളിലായി 76.32 % പേരാണ് വോട്ടുരേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ 77.3 ശതമാനമായിരുന്നു പോളിങ്.
ഇത്തവണ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പു പൂര്‍ത്തിയായ ഏഴുജില്ലകളില്‍ 77.83 ശതമാനമായിരുന്നു പോളിങ്. പത്തനംതിട്ടയില്‍ കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് (59.92 %) പോളിങ് ശതമാനം കുത്തനെ ഉയര്‍ന്നു. രണ്ടാം ഘട്ടത്തില്‍ ഏഴുജില്ലകളിലെ 12,651 വാര്‍ഡുകളിലേക്കു 44,388 സ്ഥാനാര്‍ഥികളാണു മല്‍സരരംഗത്തുണ്ടായിരുന്നത്.
രണ്ടാം ഘട്ട പോളിങ് ശതമാനം 76.86 (77.3%), ഒന്നാംഘട്ട പോളിങ് ശതമാനം 77.83 (75.33%), ആകെ പോളിങ് ശതമാനം0 77.35 (76.32%) എന്നിങ്ങനെയാണ് അവസാന നില. രണ്ടാംഘട്ട പോളിങ് ജില്ല തിരിച്ചുള്ള ശതമാനം ഇങ്ങനെ,
എറണാകുളം– 84 (79.9%), പത്തനംതിട്ട– 74 (59.92%), പാലക്കാട്– 82.34 (76.46%),
മലപ്പുറം–71 (79.61%), കോട്ടയം– 79 (76.55%), തൃശൂര്‍–70.2 (75.78%), ആലപ്പുഴ–77.5 (80.22).
രണ്ടാ ഘട്ടം പൊതുവെ സമാധാനപരമായിരുന്നെങ്കിലും ചിലയിടത്ത് ഒറ്റപ്പെട്ട സംഘര്‍ഷമുണ്ടായി. ചിലയിടത്ത് വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതും പോളിംഗിനെ ബാധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല