സ്വന്തം ലേഖകന്‍: കേരള തദ്ദേശ തെരഞ്ഞെടുപ്പില്‍ എതിരാളികളെയും ഉദ്യോഗസ്ഥരേയും വട്ടം കറക്കി കുട ചിഹ്നമുള്ള സ്ഥാനാര്‍ഥിളും മഴയും.
ബൂത്തിന് മുന്നില്‍ ചിഹ്നം പ്രദര്‍ശിപ്പിച്ച് പ്രചാരണം പാടില്ലെന്ന കമ്മീഷന്റെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ കുട ചിഹ്നമായുള്ള സ്ഥാനാര്‍ഥിയുള്ള ബൂത്തില്‍ എല്ലാവരും മഴകൊണ്ടു.
മിക്ക പഞ്ചായത്തിലും നഗരസഭകളിലും സ്വതന്ത്രന്മാരുടെയും മുന്നണികളുടെ വിമത സ്ഥാനാര്‍ഥികളുടെയും ചിഹ്നമായിരുന്നു കുട. രാവിലെ മുതല്‍ മഴയും തുടങ്ങിയിരുന്നു. കോട്ടയം നഗരസഭയുടെ ഒരു വാര്‍ഡിലെ ബൂത്തില്‍ കുട ചിഹ്നം കിട്ടിയ സ്ഥാനാര്‍ഥി മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് പല നിറത്തിലുള്ള തലയിലുറപ്പിക്കാവുന്ന കുട കൊടുത്ത് ബൂത്തിന്റെ മുന്നില്‍ നിര്‍ത്തി. മറ്റു സ്ഥാനാര്‍ഥികള്‍ പ്രതിഷേധിച്ചതോടെ പൊലീസ് ഇടപെട്ടെങ്കിലും കുറച്ച് വിദ്യാര്‍ഥികളെ അവിടെനിന്നു മാറ്റി.
മഴയത്ത് കുട പിടിക്കരുതെന്ന് പറയാന്‍ നിയമമില്ലെന്നായിരുന്നു വാദം. കൂടാതെ മഴയത്തും വെയിലത്തും കുട പിടിക്കാമല്ലോ എന്നും വാദമുയര്‍ന്നു. എന്തായാലും നിര്ദ്ദേശമിറക്കുമ്പോള് ഇത്തരമൊരു കെണി തെരഞ്ഞെടുപ്പു കമ്മീഷന് പ്രതീക്ഷിച്ചിരിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല